ന്യൂഡല്‍ഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നരേന്ദ്ര മോദി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പണം കോണ്‍ഗ്രസ് നേതാക്കള്‍ ന്യൂഡല്‍ഹിയിലേക്ക് കടത്തിയെന്നാണ് പ്രധാനമന്ത്രി വിമർശിച്ചത്. എടിഎമ്മില്‍ എന്ന പോലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പണം കടത്തിയത്. കോൺഗ്രസ് കാലത്തെ അഴിമതി ഇല്ലാതാക്കാന്‍ ബിജെപിക്ക് പിന്നീട് സാധിച്ചിട്ടുണ്ട്. നരേന്ദ്ര മോദി പറഞ്ഞു.
നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ഇത്തരം ഒരു വിമര്‍ശനം ഉയര്‍ത്തിയത്. ‘സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് അഷ്ടലക്ഷ്മിയെ പോലെയാണ്. ബിജെപിയുടെ കാലത്ത് ഒരു പൈസ പോലും പുറത്ത് പോയില്ല. വടക്കന്‍ സംസ്ഥാനങ്ങളോട് മുന്‍പുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ ബിജെപിയുടെ ഭരണ കാലത്ത് മാറി’, നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ലോക സാമ്പത്തിക രംഗം ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ജി 20 യോഗം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. യോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും ദരിദ്രരെ എങ്ങനെ സഹായിക്കാമെന്നതായിരിക്കണം ജി 20 രാജ്യങ്ങളുടെ പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.