കോഴിക്കോട് മെഡിക്കൽ കോളേജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിശ്വനാഥൻ പൊലീസ് സഹായം തേടിയിരുന്നതായി കണ്ടെത്തൽ.മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം അര്‍ദ്ധരാത്രിയാണ് വിശ്വനാഥന്‍ ഓടിപ്പോയത്. ഇതിനുമുന്‍പ് മൂന്നുതവണയാണ് വിശ്വനാഥന്‍ പോലീസ് സഹായത്തിനായി വിളിച്ചത്.മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ആൾക്കൂട്ടം വിചാരണ ചെയ്തെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ജനമധ്യത്തിൽ അപമാനിതനായ മനോവിഷമത്തിലാണ് വിശ്വനാഥൻ മരിച്ചതെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് അര്‍ദ്ധരാത്രി 12.05,12.06,12.09 എന്നിങ്ങനെ മൂന്ന് തവണ വിശ്വനാഥന്‍ വിളിച്ചു. മൂന്നുതവണയും കോള്‍ പെട്ടെന്ന് കട്ടായി. തിരുവന്തപുരത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ എത്തിയത്. ആള്‍ക്കൂട്ടത്തില്‍ അപമാനിതനായതിനാല്‍ പോലീസ് സഹായം തേടി വിളിച്ചതാവാം എന്ന അനുമാനത്തിലാണ് പോലീസ്.
തൊട്ടടുത്ത ദിവസമാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.