Kerala News

വിദ്യാർത്ഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാത്തതും കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശ നിയമങ്ങളുടെ ലംഘനവുമാണ്

വിദ്യാർത്ഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാത്തതും കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് ബാലാവകാശ കമീഷ അംഗം റെനി ആന്റണി . ഇടുക്കിയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ പരാതി പരിഗണിക്കവെയാണ് പരാമർശം.കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ്സുകൾ കുട്ടികൾകൈ കാണിച്ചാൽ നിർത്താതെ പോകുന്നതും കുട്ടികളെ ഇത്തരം ബസ്സു കളിൽ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുന്നതും ഒഴിവാക്കാനാവശ്യമായ കർശന നടപടികൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വീകരിക്കണമെന്ന് ബാലാവകാശ കമീഷൻ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായും വിവേചനപൂർവ്വമായും
പെരുമാറുന്നില്ലെന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ഈ വാഹനങ്ങളുടെ പെർമിറ്റ് റദ്ദ് ചെയ്യു ന്നതിനും കുറ്റം ചെയ്ത ജീവനക്കാരുടെലൈസൻസ് റദ്ദ് ചെയ്ത് നിയമ നട പടികൾ സ്വീകരികാണമെന്നും ബാലാവകാശ കമീഷൻ ചൂണ്ടിക്കാട്ടി.

ഇടുക്കി ഒൻപതാം മൈലിൽ ടോം ജോസഫ് എന്ന ഹർജിക്കാരന്റെ കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ഏക ആശ്രയമായ അമ്മു എന്ന ബസ് ബസ്സ്റ്റോപ്പിൽ നിരന്തരമായി നിർത്താതെ പോകുന്നുവെന്നും എപ്പോഴെങ്കിലും ബസിൽ കയറാൻ ഇടയായാൽ ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായി പെരുമാറുന്നു വെന്നും തന്മൂലം കുട്ടികൾക്ക് പരീക്ഷയ്ക്ക് പോലും സമയത്തിന് സ്കൂളിൽ എത്താൻ കഴിയുന്നില്ലെന്നും ഇത് ചോദ്യം ചെയ്ത ഹർജിക്കാരന്റെ വാഹനത്തിൽ ബസ് ഇടി പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും9-ാം മൈൽ എന്ന സ്ഥലത്ത് ബസ് നിർത്തില്ലെന്ന ് വെല്ലുവി ളിക്കുകയും ചെയ്തുവെന്നുമാണ് പരാതി ഇത് പരിശോധിക്കുകയും പരാതി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ
തുടർന്ന് ഇത്തരം നടപടി കൾ ആവർത്തിക്കാതിരിക്കുന്നതിന് സ്റ്റേജ് കാര്യേജ് ബസ്സിലെ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകുന്നതാണെന്നും ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ ശിക്ഷ ലഭിക്കുമെന്നും കൂടാതെ ആവർത്തിച്ചാൽ പെർമിറ്റ് ഉടമയ്ക്കും ജീവനക്കാർക്കു മെതിരെ മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടികൾ സ്വീക രിക്കുന്നതായിരിക്കുമെന്നും ബാലാവകാശ കമ്മീഷൻ റിപ്പോർട്ടിൽ കൂട്ടി ചേർത്തു. കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതായും വിദ്യാർത്ഥികളെ ഇത്തരം ബസ്സു കളിൽ സീറ്റ് ഒഴിഞ്ഞു കിട ന്നാലും ഇരി ക്കാൻ അനു വദിക്കുന്നില്ലെ ന്നുമുള്ള ഗുരുതരമായ വിഷയം, വിദ്യാഭ ്യാസ അവ കാശ നിയമം, 2009 മായി
ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ കഓഫിസർമാരുമായി നടത്തിയ കൂടിയാലോചന യോഗങ്ങളിൽ ഉയർന്നുവന്നിരുന്നുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!