National News

ഇഷ്ട ഭക്ഷണം വാങ്ങാൻ സ്റ്റേഷന്‍ ഇല്ലാത്തിടത്ത് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്; പിന്നാലെ സസ്‌പെന്‍ഷന്‍

സ്റ്റേഷന്‍ ഇല്ലാത്തിടത്ത് ട്രെയിൻ നിർത്തി വെട്ടിലായിരിക്കുകയാണ് ലോക്കോ പൈലറ്റ്.തന്റെ ഇഷ്ട വിഭവമായ കച്ചോരി കഴിക്കാനാണ് സ്റ്റേഷന്‍ ഇല്ലാത്തിടത്ത് ട്രെയിന്‍ നിർത്തിയത്. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം നടന്നത്

കച്ചോരി നിറച്ച കവറുമായി ഒരാള്‍ പരിസരത്ത് ലോക്കോ പൈലറ്റിനേയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ അടുത്തെത്തുമ്പോള്‍ ട്രെയിനിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ് കച്ചോരി വാങ്ങുന്നതിന്റെ വീഡിയോയാണ് വിവിധ സോഷ്യല്‍മീഡിയ പേജുകളില്‍ വൈറലാണ്.

ലോക്കോ പൈലറ്റിന്റെ പ്രവര്‍ത്തിയില്‍ ഒരേസമയം വിമര്‍ശനവും പിന്തുണയും ഉയരുന്നുണ്ട്. എന്നാല്‍ നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍ അയാൾക്കെതിരെ നടപടിയെടുത്തു. അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, രണ്ട് ഗേറ്റ്മാന്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!