കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വിഡിയോ ആയിരുന്നു മുസ്‌ലിം സ്ത്രീയെ അനുഗ്രഹിക്കുന്ന മുത്തപ്പന്‍ തെയ്യത്തിന്റെത്. തന്റെ മുന്നിലെത്തിയ മുസ്‌ലിം സ്ത്രീയെ നീ വേറെയല്ലെന്നും ഇങ്ങ് വായെന്നും സ്‌നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പന്‍.കാസര്‍കോട് വലിയ പറമ്പ സ്വദേശിനി എം ടി റംലത്തിനെയാണ് മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിച്ചത്.രണ്ട് വര്‍ഷം മുന്‍പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു കരീം. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് കുടുംബം. ഈ സങ്കടം കാരണമാണ് റംലത്ത് മുത്തപ്പന്‍ തെയ്യത്തെ കാണാന്‍ പോയത്. ആദ്യമായാണ് മുത്തപ്പനെ കാണുന്നതെന്നും വീഡിയോ ആക്കിയതൊന്നും താന്‍ അറിഞ്ഞില്ലെന്നുമാണ് റംലത്ത് പറയുന്നത്.

https://www.facebook.com/100001257743581/videos/4878985625529020/
അതേസമയം, മുത്തപ്പനെ കാണാന്‍ പോയതിന്റെ പേരില്‍ തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്നും അതൊന്നും കാര്യമാക്കുന്നില്ലെന്നും റംലത്ത് പറയുന്നു.
‘വീഡിയോ എടുത്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് വൈറല്‍ ആയതിന് ശേഷം ഒരുപാട് പേര്‍ ഞങ്ങള്‍ക്ക് സഹായ വാഗ്ദനാനവുമായെത്തി. എന്നാല്‍ ഇടുങ്ങിയ ചിന്താഗതിക്കാരായ ചിലര്‍ എനിക്കെതിരെ രംഗത്തുവന്നു. പക്ഷേ ഞാനതൊന്നും കാര്യമാക്കി എടുക്കുന്നില്ല’- റംലത്ത് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
വണ്ണാന്‍ സമുദായ അംഗമായ സനി പെരുവണ്ണാനാണ് മുത്തപ്പന്‍ തെയ്യമായത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും തെയ്യത്തെ കാണാനായി എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം തന്റെ ഫോണിന് വിശ്രമമേയില്ലെന്ന് പറയുന്നു സനി.

