
അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങളുയർത്തി പുതിയ കേരളത്തിനായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. നിരവധി പേർ ജാഥയിൽഅണിചേർന്നു കുന്ദമംഗലം മുക്കം വയനാട് റോഡ് ജംഗ്ഷനിൽ നിന്നാണ് സംസ്ഥാന പ്രസിഡണ്ട് നയിക്കുന്ന ജാഥയെ സ്വീകരിച്ചായിച്ചത്.. തുടർന്നു നടന്ന പരിപാടിയിൽ നേതാക്കളായ എ.എൻ രാധാകൃഷ്ണൻ എം.ടി രമേഷ്, ജില്ലാ പ്രസിഡണ്ട് കെ.സജീവൻ , സംസ്ഥാനകമ്മിറ്റി അംഗം ടി.പി സുരേഷ്, ജില്ലാ സിക്രട്ടറി ചക്രായുധൻ, മണ്ഡലം പ്രസിഡണ്ട് നിത്യാനന്ദ് സംസാരിച്ചു. കുന്നമംഗലം സാംസ്കാരിക നിലയത്തിൽ സമീപത്തെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജിലായിരുന്നു സ്വീകര ണപരിപരിപാടികൾ നടന്നത്. ജില്ലാ മണ്ഡലം നേതാക്കൾ കൾ യോഗത്തിൽ സംസാരിച്ചു ബാലുശ്ശേരി കൊയിലാണ്ടി എലത്തൂർ നരിക്കുനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സ്വീകരങ്ങൾ ഏറ്റുവാങ്ങിയ ജാഥ ഇന്നു കോഴിക്കോട് ജില്ലയിൽ സമാപിക്കും.

