മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ ഒന്‍പതാം ക്ലാസുകാരിയെ ലഹരി മരുന്നിന് അടിമയാക്കിയ ശേഷം പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം പ്രധാനപ്രതി പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് കുട്ടിക്ക് കഞ്ചാവും ഹാഷിഷ് ഓയിലും ഉള്‍പ്പെടെയുള്ള ലഹരികള്‍ നല്‍കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
ലഹരിക്ക് അടിമപ്പെട്ടതോടെയാണ് കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെച്ചു. പീഡനം സഹിക്ക വയ്യാതെയായപ്പോള്‍ പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. പ്രതികൾ പെണ്‍കുട്ടിയുടെ വീട്ടിൽവെച്ചും പീഡിപ്പിക്കുകയും ലഹരിമരുന്ന് നല്‍കുകയും ചെയ്തിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് ഏഴ് പേരെ പ്രതിചേർത്തിട്ടുണ്ട്. ബാക്കി അഞ്ച് പ്രതികള്‍ക്ക് പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.