ദുബൈ: 2023ലെ മികച്ച ട്വന്റി20 താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനു. തുടര്‍ച്ചയായി രണ്ടാം തവണയാണ് മികച്ച ട്വന്റി20 താരമായി സൂര്യ തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഐസിസിയുടെ ലോക ട്വന്റി20 ഇലവന്റെ നായകനായി സൂര്യകുമാറിനെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് മറ്റൊരു നേട്ടം.
2023ല്‍ 17 ഇന്നിങ്സുകളില്‍ നിന്നായി സൂര്യകുമാര്‍ 733 റണ്‍സാണ് അടിച്ചെടുത്തത്. 48.86 ശരാശരിയും 155.95 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനു. മറ്റൊരു താരവും ഈ കണക്കിനു അടുത്തൊന്നുമില്ല. ട്വന്റി20യില്‍ നാല് സെഞ്ച്വറികളാണ് താരത്തിനുള്ളത്. ഇതില്‍ രണ്ടെണ്ണം ഇത്തവണയാണ്.