Kerala News

സ്വയം പ്രതിരോധത്തിനായി “ആർച്ച”യുമായി വടകര നഗരസഭ

വടകര നഗരസഭ പരിധിയിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കായി കളരി അധിഷ്ഠിത സ്വയരക്ഷാ പരിശീലനം “ആർച്ച”യുമായി വടകര നഗരസഭ .

വടകര നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആർച്ചയുടെ ഉദ്ഘാടനം സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിൽ പത്മശ്രീ മീനാക്ഷി ഗുരുക്കൾ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു.
കൗൺസിലർ രാജിത പതേരി, സുരേഷ് ഗുരുക്കൾ, സ്കൂൾ പ്രധാനധ്യാപിക ബെല്ല എന്നിവർ സംസാരിച്ചു.
സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷ സിന്ധു പ്രേമൻ സ്വാഗതവും എം ബിജു നന്ദിയും പറഞ്ഞു.

നഗരസഭ പരിധിയിൽ എല്ലാ ഹൈസ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത പെൺകുട്ടികൾക്ക് അവരുടെ സ്കൂളിൽ നിന്നാണ് കളരി പരിശീലനം നൽകുക. പരിശീലനം പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും നഗരസഭയുടെ പേരും എംബ്ലവും പതിച്ച യൂണിഫോമും നൽകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!