പറവൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ്.കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.കോഴിയിറച്ചിയിലും മുട്ടയിലുമാണ് പ്രധാനമായും ഈ ബാക്ടീരിയ കണ്ടുവരുന്നത്. പച്ചമുട്ടകൊണ്ടുണ്ടാക്കിയ മയോണൈസിലൂടെ അണുബാധയുണ്ടായി എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. പറവൂരിൽ ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്.മയോണൈസ്, അൽഫാം, മന്തി, പെരി പെരിമന്തി, മിക്‌സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുള്ളത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായിട്ടുള്ളത്. ഭക്ഷണം കഴിച്ച് 5-6 മണിക്കൂറിനു ശേഷമാണ് മിക്കവരിലും പനി, ഛർദ്ദി, വയറു വേദന , വയറിളക്കം, ഓക്കാനം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായത്.