National

കർണാടകയിൽ റിപ്പബ്ലിക് ദിന പരേഡിനെച്ചൊല്ലി വിവാദം, തർക്കഭൂമിയിൽ ആഘോഷം നടത്താൻ സർക്കാർ

ബെംഗളുരു : കർണാടകയിൽ റിപ്പബ്ലിക് ദിന പരേഡിനെച്ചൊല്ലി വിവാദം പുകയുന്നു. ബെംഗളുരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ കർണാടക സർക്കാർ. മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുക്കുന്ന ഔദ്യോഗിക റിപ്പബ്ലിക് ദിനപരിപാടിയ്ക്ക് പുറമേയാണ് ഈദ് ഗാഹ് മൈതാനത്തെ പരിപാടി. ബെംഗളുരു എസിപി ഗ്രൗണ്ടിൽ പതാക ഉയർത്തുമെന്ന് ബെംഗളുരു സെൻട്രൽ ബിജെപി എംപി പി സി മോഹൻ പറഞ്ഞു.

ഉടമസ്ഥതയെച്ചൊല്ലി വർഷങ്ങളായി തർക്കം നിലനിൽക്കുന്ന സ്ഥലമാണ് രണ്ടേക്കർ വരുന്ന ഈദ് ഗാഹ് മൈതാനം. റവന്യൂവകുപ്പും, ബിബിഎംപിയും വഖഫ് ബോർഡും ഈ മൈതാനത്തിന്‍റെ ഉടമസ്ഥത അവകാശപ്പെട്ടിരുന്നു. വർഷങ്ങളായി നഗരത്തിൽ ഈദ് നമസ്കാരമടക്കം നടക്കുന്ന ഇടമാണ് ഈദ് ഗാഹ് മൈതാനം. ഇവിടെ ഗണേശോത്സവം നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം തീവ്രഹിന്ദുസംഘടനകൾ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടാണ് ഇത് തടഞ്ഞത്. 2013-ൽ എംപി അനന്ത് കുമാർ അടക്കം ചേർന്ന് തീവ്രഹിന്ദുസംഘടനകൾ ഈ മൈതാനത്തിലൂടെ വിജയദശമി ദിനത്തിൽ ആർഎസ്എസ്സിന്‍റെ റൂട്ട് മാർച്ച് നടത്താൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!