Local

കാക്കാട്ട് തറവാട് കുടുംബ സംഗമം നടത്തി

കുന്ദമംഗലം: കാക്കാട്ട് തറവാട് അഞ്ചാം കുടുംബ സംഗമം നടത്തി. ആയിരത്തോളം അംഗങ്ങൾ പങ്കെടുത്ത കാക്കാട്ട് കുടുംബ സംഗമം മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നവാസ് പൂനൂർ ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു. കുടുംബത്തിൽ നിന്ന് മികച്ച ജോലി നേടിയവർക്കും വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും ഉദ്ഘാടകൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

സംഗമത്തിൽ വെച്ച് മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. എല്ലാകുടുംബങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്തു. കുടുംബത്തിൽ നിന്ന് ബിരുദ – ബിരുദാനന്തര കോഴ്സുകളിലും എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിലും മികച്ച വിജയം നേടിയവരെയും ഹാഫിളുൽ ഖുർആൻ പദവി നേടിയവരെയും മത വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അംഗങ്ങളെ ആദരിക്കുകയും ചെയ്തു. അഹമ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി ഹാജി കാക്കാട് , അഹമ്മദ് ഹാജി അത്തിക്കമണ്ണിൽ. ആലിക്കുട്ടി ഹാജി ,എ.ടി അഹമ്മദ് കുട്ടി ഹാജി അമ്പാട്ടക്കൽ, സി കെ അബൂട്ടി, മുസ്തഫ മാസ്റ്റർ മജീദ് അണ്ടോണ,മുഹമ്മദ് കോയ , എൻ. ഖാദർ മാസ്റ്റർ, അസീസ് മാസ്റ്റർ , കൂട്ടു മൂച്ചിങ്ങൽ മുഹമ്മദ്, കാക്കാട്ട് മുസ്തഫ, മോയിൻ കുട്ടി, തുടങ്ങിയവർ സംസാരിച്ചു. എ.ടി. മുസ്തഫ ഹാജി അധ്യക്ഷനായ ചടങ്ങിന് അബ്ദുൽ ഖാദർ കാക്കാട്ട് സ്വാഗതവും അബ്ദുൽ റഷീദ് മായനാട് നന്ദിയും പറഞ്ഞു.സംഗമത്തോട നുബന്ധിച്ച് ഖുർആൻ പൊതുവിജ്ഞാന ക്വിസ് മത്സരങ്ങൾ കലാകായിക പരിപാടികൾ എന്നിവ ഉണ്ടായിരുന്നു. കൂടാതെ ആയുർവേദ വെൽനെസ് ഉൽപ്പന്നങ്ങൾ സംഗമത്തിൽ പരിചയപ്പെടുത്തി. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി സി കെ ആലിക്കുട്ടിയും റാഫി നരിക്കുനിയും കലാപരിപാടികൾക്ക് നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!