Kerala

ലഹരി ഉപയോഗവും, വിൽപ്പനയും ശക്തമായി എതിർക്കാം; പ്രതിഷേധ നടത്തവുമായി ജനകീയ ജാഗ്രത സമിതി

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേയും വിൽപ്പനക്കെതിരേയും ജനസദസ് സംഘടിപ്പിച്ച ജനകീയ ജാഗ്രതാ സമിതിയുടെ പ്രവർത്തകർക്കെതിരെ ഭീഷണിയും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നടത്തുന്ന വ്യക്തിഹത്യക്കുമെതിരെ ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ “പ്രതിഷേധനടത്തം” സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5 മണിക്ക് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്ഥലത്തെ ചില പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധർ വൻ തോതിൽ ലഹരി ഉപയോഗിക്കുകയും പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. യുവാക്കൾ ഇന്നത്തെ കാലത്ത് വൻ തോതിൽ ലഹരി ഉപയോഗിക്കുകയും അതിന് അടിമപെടുകയും ചെയ്യുന്ന അവസ്ഥ ആണ് കാണുന്നത്. പടനിലം പാലം, പുഴ, പരിസര പ്രദേശം എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതലും ലഹരി വിൽപ്പന നടക്കുന്നത്. ഇതിന് എതിരെയും പൊതു സമൂഹത്തെ ഇക്കാര്യം അറിയിക്കുകയും, അവരെ ജാഗ്രതരാവൻ നിർദേശിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് ജനകീയ ജാഗ്രതാ സമിതി പ്രവർത്തിക്കുന്നത്. കുഞ്ഞുങ്ങൾ ആണ് വരുന്ന തലമുറ. അവരാണ് നാളത്തെ പ്രതീക്ഷകൾ. അവരെ ഇത്തരം സാഹചര്യങ്ങളിൽ നിന്നും അകറ്റി നിർത്തിയെ പറ്റു.ടി കെ നിതേഷ് കുമാർ, പി വിജേഷ്, കെ ശ്രീധരൻ, വി അബ്ദുരഹിമൻ മാസ്റ്റർ, പ്രവീൺ പടനിലം, സുബൈർ എം എന്നിവർ തുടങ്ങി പടനിലത്തെ വിവിധ രാഷ്ട്രീയ നേതാക്കൾ സാംസ്കാരിക നായകർ ഉൾപ്പടെ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!