കുന്ദമംഗലം : യൂത്ത് കോൺഗ്രസ്സ് – കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് നടത്തുന്ന ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല നടത്തി. പ്രതിഷേധ യോഗം സുജിത്ത് കാഞ്ഞോളി ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് പി.ടി അസീസ് അധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറിമാരായ സിറാജുദ്ദീൻ ടി.കെ , വിപിൻ ഒളവണ്ണ ,നന്ദന ചേലക്കൽ , ബുഷർ ജംഹർ, എന്നിവർ സംസാരിച്ചു അസംബ്ലി ഭാരവാഹികളായ അരുൺ ലാൽ.കെ , ഷബീബ് അലി , ഷബീർ അലി , മൻസൂർ കായലം , മനു മോഹൻ , റാഫി പുവ്വാട്ടുപറമ്പ, സമദ് ഒ.പി , റാഷിദ് സി.വി എന്നിവർ നേതൃത്വം നൽകിയോഗത്തിന് മണിലാൽ എം നന്ദി പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ ജ്വാല നടത്തി

