Kerala

നിദ ഫാത്തിമയുടെ മരണം; പിതാവ് വിവരമറിഞ്ഞത് വിമാനത്താവളത്തിലെ ടി.വിയിലൂടെ

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ മലയാളി താരം നിദ ഫാത്തിമയുടെ മരണവാർത്ത ഏൽപ്പിച്ച ആഘാതത്തിലാണ് സഹതാരങ്ങളും ബന്ധുക്കളും. ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ കാക്കാഴം സ്വദേശിനിയായ 10 വയസുകാരി നിദാ ഫാത്തിമ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണമടയുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിദയുടെ സ്ഥിതി വഷളാകുകയും വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

മകൾക്കു സുഖമില്ലെന്നറിഞ്ഞപ്പോൾ തന്നെ നിദയുടെ പിതാവും കാക്കാഴം ഗവ. ഹൈസ്‌കൂൾ ബസിൻറെ ഡ്രൈവറുമായ ഷിഹാബുദ്ദീൻ നാഗ്പൂരിലേക്ക് പുറപ്പെട്ടിരുന്നു. സ്‌കൂൾ ബസിൽ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു മകൾ അത്യാസന്ന നിലയിലാണെന്ന് അറിയിച്ച് നാഗ്പുരിൽനിന്നു ഫോൺ വന്നത്. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഷിഹാബുദ്ദീൻ വിമാനം കാത്തിരിക്കുമ്പോഴാണ് ടിവിയിൽ മകളുടെ മരണവാർത്ത കാണുന്നത്. തൻറെ പ്രിയപ്പെട്ട മകൾ ഇനി ഒപ്പമില്ലെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ ഷിഹാബുദ്ദീനെ കണ്ട മറ്റു യാത്രക്കാർക്കും സങ്കടം മറച്ചുവെക്കാനായില്ല.

ഈ സമയം ഇതൊന്നുമറിയാതെ വീട്ടിൽ ടി.വി. കാണുകയായിരുന്നു നിദയുടെ മാതാവ് അൻസിലയും സഹോദരൻ മുഹമ്മദ് നബീലും. ചാനൽ മാറ്റുന്നതിനിടെയാണ് അവരും മരണവിവരം അറിഞ്ഞത്. നിദയുടെ വിയോഗ വാർത്തയറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി.
ആലപ്പുഴ കക്കാഴം ഗ്രാമത്തിൽ നിന്ന് ദേശീയ തലത്തിൽ അറിയപ്പെടുന്ന കായികതാരമായി നിദ മാറിയതിൽ മാതാപിതാക്കളും നാട്ടുകാരും ഏറെ അഭിമാനിച്ചിരുന്നു. സ്കൂളിലെ യൂട്യൂബർ കൂടിയായിരുന്ന നിദയുടെ മരണം സഹപാഠികളിലും വലിയ ആഘാതമാണ് ഏൽപ്പിച്ചത്.

സൈക്കിൾ പോളോ കേരളാ അണ്ടർ 14 ടീമിലെ അംഗമാണ് നിദ. കോടതി ഉത്തരവോടെ മത്സരത്തിന് എത്തിയ നിദയ്ക്കും സംഘത്തിനും മത്സരിക്കാൻ മാത്രം അനുവാദം നൽകുകയും താമസ സൗകര്യം ഉൾപ്പടെ ഫെഡറേഷൻ നിഷേധിക്കുകയുമായിരുന്നു. താമസത്തിനായി താത്കാലികമായ ഇടം കണ്ടെത്തുകയും ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു.. പുലർച്ചയോടെയാണ് ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണമടയുകയും ചെയ്തത്.ഫെഡറേഷൻ്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!