കോഴിക്കോട്: മോഡേൺ ബസാർ ഞെളിയംപറമ്പിന് മുന്നിൽ രണ്ട് ബസുകളും ഒരു കാറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. അപകടത്തിന്റെ ഭീകരത കാരണം ഫയർഫോഴ്സ് എത്തി കാർ വെട്ടി പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പിതാവും മകളും സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. പിതാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു, മകളെ സമീപത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മരണപ്പെട്ടത് രാമനാട്ടുകര സ്വദേശി, കോൺഗ്രസ് നേതാവ് ഉമ്മർ അഷ്‌റഫാണ്.
കോഴിക്കോട് മോഡേൺ ബസാർ ഞെളിയംപറമ്പിന് മുന്നിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

