പാലക്കാട്: ബിജെപിയുടെ അടിവേര് യുഡിഫ് മാന്തിയെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ വന്ന സന്ദീപ് വാര്യര്‍.യുഡിഎഫ് പ്രവര്‍ത്തകരുടെ അധ്വാനനത്തിന്റെ ഫലമാണ് പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ മിന്നുന്ന വിജയം. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പോടെ ഇവിടുത്തെ ബിജെപി ഭരണവും അവസാനിക്കും’- സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
‘സന്ദീപ് വാര്യര്‍ ചീള് കേസാണ് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ബലിദാനികളെയാണ് ബിജെപി വഞ്ചിച്ചിരിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. സുരേന്ദ്രന്‍ രാജിവെക്കാതെ കേരളത്തിലെ ബിജെപി രക്ഷപ്പെടില്ല. എന്നാലിപ്പോള്‍ അദ്ദേഹം രാജിവെക്കരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ബഹിരാകാശ നേതാവാണ് അദ്ദേഹം’- സന്ദീപ് വാര്യര്‍ പറഞ്ഞു.
‘പാല്‍ സൊസൈറ്റിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കൃഷ്ണകുമാര്‍, പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കൃഷ്ണകുമാര്‍, പാര്‍ലമെന്റില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കൃഷ്ണകുമാര്‍. ഇങ്ങനെ കൃഷ്ണകുമാറും ഭാര്യയും മാത്രമാണ് പാലക്കാട്ടെ ബിജെപി എന്ന് എഴുതിക്കൊടുത്ത നേതൃത്വം തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദി. കെ.സുരേന്ദ്രനെയും അദ്ദേഹത്തിന്റെ ടീമിനേയും മാരാര്‍ജി ഭവനില്‍ നിന്ന് അടിച്ചുപുറത്താക്കി ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാതെ ആ പാര്‍ട്ടി രക്ഷപ്പെടില്ല’- സന്ദീപ് പറഞ്ഞു.

