കുന്ദമംഗലം: യുണിറ്റ് മെമ്പറായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തിരെഞ്ഞെടുത്ത അരിയിൽ അലവി, ദുബൈയിൽ നടന്നമാസ്റ്റേഴ്സ് അത്ലറ്റിക്ക് മീറ്റിൽ ഇന്ത്യക്ക് വേണ്ടി ഗോൾഡ് മെഡൽ നേടിയ കെ കെ നാസർ എന്നിവർക്ക് സ്വീകരണം നൽകി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം.കെ വി വി ഇ എസ് സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ അധ്യക്ഷത വഹിച്ചു. എൻ വിനോദ് കുമാർ, സുനിൽ കണ്ണോറ ,ഒ പി ഹസ്സൻകോയ, ടി സുമോദ്, എം പി മൂസ കെ.കെ.സജീവ്, ടി വി ഹാരിസ്, നിമ്മി സജി, കെ.കെ ജൗഹർ, കെ മഹിത, ടി.ജി നിലേഷ് കെ പി ദാവൂദലി, എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
അരിയിൽ അലവി, കെ കെ നാസർ എന്നിവർക്ക് സ്വീകരണം നൽകി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റി

