Kerala

ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പത്തു വയസ്സുക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതിയെ അറസ്റ്റ് ചെയ്തു

കുമ്പളയില്‍ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി 53 വയസുകാരനായ മുഹമ്മദിനെയാണ് കുമ്പള ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് മധ്യവയസ്‌കന്റെ പീഡന ശ്രമമുണ്ടായത്. മാതാവ് മരുന്നു വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ ഇയാള്‍ ലിഫ്റ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മാതാവ് മരുന്നു വാങ്ങി തിരികെ എത്തിയപ്പോള്‍ മകളെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലിഫ്റ്റിനു സമീപത്തു കുട്ടിയെ കണ്ടത്. പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം മാതാവിനോട് പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കുമ്പള പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ, തട്ടിക്കൊണ്ട് പോകല്‍ വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!