തിരുവനന്തപുരത്തു ഇന്നലെ രാത്രി പെയ്ത മഴയിൽ നിരവധി നഷ്ടം. വീണ്ടും റോടുകളും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. ഇന്നലെ മുതൽ തുടർച്ചയായി പെയ്തുവരുന്ന ശക്തമായ മഴയിൽ അർദ്ധരാത്രിയോടെ വീടുകളിൽ വെള്ളം കയറുവാൻ തുടങ്ങിയതിനെതുടർന്നു നഗരത്തിൽ താഴ്ന്ന ഭാഗങ്ങളിലെല്ല്ലാം ഫയർ and റെസ്ക്യൂ രക്ഷ പ്രവർത്തനം തുടരുകയാണ്. വീടുകളിൽ വെള്ളം കയറി അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവൃത്തി തുടരുന്നു. പരോട്ട്ടുകോണം, മുട്ടട, പാറ്റൂർ, പൊങ്ങുംമൂട്, ഉള്ളൂർ, കുന്നുകുഴി, ശ്രീകാര്യം, തേക്കുമൂട്, കാരചിറ, അമ്പലമുക്ക്, പ്ലാമൂട്, മുറിഞ്ഞ പാലം മുതലായ ഭാഗങ്ങളിലാണ് കൂടുതൽ വെള്ളം കയറിയത്.ഇതിന് പുറമെ കഴക്കൂട്ടം പൗണ്ട് കടവ് മേഖലയിലും വെള്ളക്കെട്ട് ഉണ്ട്. കനത്ത മഴയെ തുടർന്ന് ചെമ്പഴന്തിയിൽ മതിലിഞ്ഞുവീണ് വീടിന് കേടുപാട് സംഭവിച്ചു.ചെമ്പഴന്തി എസ് എൻ കോളേജിന് സമീപം വിജയൻറെ വീടിനാണ് കേടുപാട് സംഭവിച്ചത്. ജില്ലയിൽ മലയോര മേഖലയിൽ മഴ ശക്തമായിരുന്നു. ഇന്നലെ ഓറഞ്ച് അലർട്ട് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 mm മഴയാണ് പെയ്തത്. ഇത് രാത്രിയിൽ മാത്രം പെയ്ത മഴയാണ്.