Kerala News

കോട്ടയത്തും പോര്;പരിപാടി അറിയിച്ചില്ലെന്ന് ഡിസിസി അധ്യക്ഷന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

കോട്ടയത്ത് ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി ഡിസിസി.പരിപാടിയെ കുറിച്ച് അറിയിച്ചിട്ടില്ലെന്നും ജില്ലാ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നതാണ് സംഘടനാ രീതിയെന്നും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. പരിപാടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.യൂത്ത് കോൺഗ്രസിന്‍റെ നടപടിയെ സംബന്ധിച്ച് ചിലർ പരാതി നൽകിയിട്ടുണ്ട്. ഇത് മേൽഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈരാട്ടുപോട്ടയില്‍ ഡിസംബര്‍ മൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഫാസിസ്റ്റ് വിരുദ്ധ പരിപാടി നടക്കുന്നത്. ഇതിലെ മുഖ്യാതിഥിയായിട്ടാണ് ശശി തരൂരിനെ നിശ്ചയിച്ചിട്ടുള്ളത്.ഈ പരിപാടിയിലെ പോസ്റ്ററുകളില്‍ വി.ഡി സതീശന്റെ ചിത്രം ഇല്ലാതിരുന്നതും നേരത്തെ വിവാദമായിരുന്നു. ഇതോടെ സതീശന്‍ ഉള്‍പ്പെടെ കൂടുതല്‍ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പോസ്റ്ററും യൂത്ത് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!