ഗവര്‍ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ആറുമാസത്തേക്ക് മൂന്ന് ഇന്നോവ കാറുകള്‍ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനയച്ച കത്ത് പുറത്ത് വന്നതിനോട് പ്രതികരിച്ച് ഗവർണർ.രാജ്ഭവനിൽ അതിഥികൾക്കായി ആവശ്യമെങ്കിൽ ഇനിയും കാറ് വിളിക്കുമെന്നും അതിഥികൾ കാൽനടയായി വരുമോയെന്നും ഗവർണർ ചോദിച്ചു.ഞാന്‍ അതിഥികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണോ ?. അതിഥികള്‍ വന്നാല്‍ ആവശ്യത്തിന് കാറുകള്‍ ഇല്ലെങ്കില്‍ അക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. അതില്‍ എന്താണ് ഇത്ര പ്രത്യേകത? ഗവര്‍ണറെ കാണാന്‍ വരുന്ന അതിഥികളോട് നടന്നു പോവാന്‍ പറയണോ ? അതിഥികള്‍ക്ക് മര്യാദ നല്‍കേണ്ടതല്ലേ ? കഴിഞ്ഞ ഒന്നര വർഷമായി രാജ് ഭവനിൽ എക്സ്ട്രാ കാറുകളില്ല. ആവശ്യം വന്നാൽ സർക്കാരിനോട് ചോദിക്കുമെന്നും അതിൽ ഒരു പ്രത്യേകതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തില്‍ സംസാരിക്കവെ മാധ്യമങ്ങളെയും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.കുറച്ച് മര്യാദയൊക്കെ വേണമെന്നും കുറച്ച് ബഹുമാനം കാണിക്കണമെന്നുമാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് ഗവര്‍ണര്‍ കയര്‍ത്തത്.