Kerala News

പാൽ വില ലീറ്ററിന് 5 രൂപ കൂടും;ഡിസംബർ 1 മുതൽ നടപ്പാക്കാൻ സാധ്യത

സംസ്ഥാനത്ത് പാൽ വില കൂടും.വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.ലീറ്ററിന് 5 രൂപയാണ് വർധന. വർധിപ്പിക്കുന്ന ഒാരോ രൂപയ്ക്കും 88 പൈസ വീതം കർഷകനു നൽകാനാണു നിലവിലെ തീരുമാനമെന്നു മന്ത്രി പറഞ്ഞു. പാൽ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധസമിതി സർക്കാരിനോട് ശുപാർശ ചെയ്‌തത്. വലിയ രീതിയിൽ വിലകൂട്ടുന്നത് ജനരോഷമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് വർധന 5 രൂപയിൽ നിർത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ സാഹചര്യം പരിഗണിച്ചാണ് മിൽമയുടെ ശുപാർശ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടി‍യായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കണമെന്നാണു ക്ഷീരകർഷകരുടെ ആവശ്യം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!