Kerala News

വിലക്കിയതാര്? അന്വേഷണമാവശ്യപ്പെട്ട് ഹൈക്കമാന്റിന് രാഘവന്റെ കത്ത്;വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നുവെന്ന് ശശി തരൂർ

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ശശി തരൂരിനെ വിലക്കിയ സംഭവത്തില്‍ എംകെ രാഘവന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. കോഴിക്കോട് നടത്താനിരുന്ന ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ്‌ പിൻവാങ്ങിയത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കെ.പി.സി.സി. പ്രസിഡന്റിനും ഇതുമായി ബന്ധപെട്ട പരാതി നല്‍കുമെന്ന നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.എം.കെ. രാഘവന്റെ നടപടി.. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറിയതെന്നാണ് ആരോപണമുയർന്നത്.പരിപാടി മാറ്റിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.അതേസമയം തനിക്കെതിരെ ഉയർന്ന വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് ശശി തരൂർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മലബാറിൽ വ്യത്യസ്ത പരിപാടികളിലാണ് താൻ പങ്കെടുത്തത്. അതിൽ മതമേലധ്യക്ഷൻമാരെ സന്ദർശിക്കുന്നതും പൊവിഡൻസ് വിമൺസ് കോളേജ് സന്ദർശനവും മറ്റ് സെമിനാറുകളുമടക്കമുണ്ട്. എല്ലാം പൊതുപരിപാടികളാണ്. ഇതിൽ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്കറിയണമെന്നും തരൂർ പറഞ്ഞു.

ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല താനെന്നും ശശി തരൂർ ആവർത്തിച്ചു. മലബാർ ഭാഗത്തേക്കുള്ള ഈ സന്ദർശനം കോഴിക്കോട് എംപി എംകെ രാഘവൻ ആവശ്യപ്പെട്ടതിനാലാണ്. രണ്ട് കോൺഗ്രസ് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണ് വിഷമമെന്ന ചോദ്യമുയർത്തിയ തരൂർ, തന്നെ ആരെങ്കിലും ഭയക്കുന്നുണ്ടോയെന്നത് തനിക്കും അറിയണമെന്നും മാധ്യമങ്ങളോടുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!