ലിഫ്റ്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ: ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്കായി 904892267, 9400635455
ക്വട്ടേഷൻ/ ലേലം
സംസ്ഥാന നിര്‍മ്മിതി കേന്ദ്രം കോഴിക്കോട് തിരുത്തിയാട് സെന്ററിന്റെ കീഴിലുള്ള കലവറ വഴി 8 എംഎം കമ്പിയുടെ ക്വട്ടേഷന്‍ ഡിസംബര്‍ ഒന്നിന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ക്വട്ടേഷന്‍ തരാത്തവര്‍ക്ക് ഡിസംബര്‍ രണ്ടിന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് നടത്തുന്ന ലേലത്തില്‍ പങ്കെടുക്കാം. ക്വട്ടേഷന്‍ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കൂ. വിവരങ്ങള്‍ക്ക് 0495-2772394, 8111882869.
വനിതാ പോളിയിൽ സ്പോട്ട് അഡ്മിഷന്‍ ഇന്ന്
കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്ന് (നവംബര്‍ 24) കോളേജില്‍ നടത്തും. പുതിയതായി അപേക്ഷ സമര്‍പ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 9.30 ന് സ്ഥാപനത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പുതിയതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷ ഫീസായി എസ്.സി/എസ്.ടി വിഭാഗത്തില്‍ പെടുന്നവര്‍ 75 രൂപയും മറ്റുള്ളവര്‍ 150 രൂപയും ഓണ്‍ലൈനായി ഓഫീസില്‍ അടക്കണം. നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. അതത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം നല്‍കുക.
എസ്.എസ്.എല്‍.സി, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസാനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ അപേക്ഷകരും ഒരു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരും കോഷന്‍ ഡെപ്പോസിറ്റായി 1000 രൂപയും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ ഫീസായി 3780 രൂപയും എ.ടി.എം കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം. പിടിഎ ഫണ്ടായി 1500 രൂപ പണമായി ഒടുക്കണം. അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്ക് 9526123432, 0495 2370714.
ഗതാഗതവും കാല്‍നടയാത്രയും നിരോധിച്ചു
പേരാമ്പ്ര – കൂരാച്ചുണ്ട് റോഡിലെ ചെമ്പ്ര പാലത്തിന്റെ അറ്റകുറ്റപണി അടിയന്തിരമായി തുടങ്ങേണ്ടതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതവും കാല്‍നടയാത്രയും ഇന്ന് (നവംബര്‍ 24) മുതല്‍ ഒരു മാസത്തേയ്ക്ക് പൂര്‍ണമായും നിര്‍ത്തിയതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
താല്‍ക്കാലിക ഇന്റേണ്‍സിനെ നിയമിക്കുന്നു
വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുളള ജില്ലയിലെ വ്യവസായ വികസന പ്ലോട്ടിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി 10,000 രൂപ പ്രതിമാസ വേതന നിരക്കില്‍ മൂന്ന് മാസക്കാലത്തേക്ക് താല്‍ക്കാലികമായി ഇന്റേണ്‍സിനെ നിയമിക്കുന്നു. 25 നും 40 നും ഇടയില്‍ പ്രായമുളള എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ആവശ്യമെങ്കില്‍ എഴുത്തു പരീക്ഷയും നടത്തും. ജില്ലാ പരിധിക്കുളളിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷാ ഫോം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നോ താലൂക്ക് വ്യവസായ ഓഫീസുകളില്‍ നിന്നോ നേരിട്ട് ലഭ്യമാകും. അപേക്ഷ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട്, 673011 എന്ന വിലാസത്തില്‍ ഡിസംബര്‍ 10 നകം സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്: വാട്ടര്‍ സ്പോര്‍ട്സിൽ പങ്കെടുക്കാൻ അവസരം
ഡിസംബര്‍ 26 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി വാട്ടര്‍ സ്പോര്‍ട്സ് മേഖലയില്‍ നിന്നും പ്രദര്‍ശനം, മത്സരം എന്നിവയിലേക്ക് കോഴിക്കോട് ജില്ലയിലെ തദ്ദേശീയരില്‍ നിന്നും അപേക്ഷകളും പ്രൊപ്പോസലുകളും സ്വീകരിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 26 ന് വൈകീട്ട് അഞ്ചിനകം ബേപ്പൂരിലെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കാര്യാലയത്തിന് സമീപമുള്ള സ്വാഗത സംഘം ഓഫീസില്‍ ഇവ സമര്‍പ്പിക്കുകയോ beyporewaterfest@gmail.com എന്ന ഇ- മെയിലിലേക്ക് അയക്കുകയോ ചെയ്യണം. വിവരങ്ങള്‍ക്ക് 8547987347.
ഡിഗ്രി സീറ്റൊഴിവ്
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. നിശ്ചിത വിഭാഗങ്ങളില്‍ നിന്നും അപേക്ഷകരില്ലാതിരുന്നാല്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ഒഴിവ് നികത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ക്ലാസ്, വിഭാഗം, ഒഴിവ് എന്നീ ക്രമത്തില്‍:
ബി.എ അറബിക് ആന്‍ ഹിസ്റ്ററി – ഇ.ഡബ്ല്യൂഎസ് – 4, എസ് സി -2, എസ് ടി – 2, ബി.എ ഹിന്ദി – ഒ.ബി.എക്സ് -1, എസ് ടി – 2, ബി.എ മലയാളം – ഒ.ബി.എക്സ് -1, ബി.എ ഹിസ്റ്ററി – എസ് ടി – 1, ബി.എസ്.സി ഫിസിക്സ് – എല്‍ സി -1, എസ്.ടി – 2, എസ് സി -2, ബി.എസ് സി കെമിസ്ട്രി – എസ് സി – 1, സ്പോര്‍ട്സ് – 1, ബി.എസ്.സി മാത്തമാറ്റിക്സ് – എസ് ടി – 3. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താല്‍പര്യമുളള കുട്ടികള്‍ ഇന്ന് (നവംബര്‍ 24) വൈകീട്ട് മൂന്ന് മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ബി.എസ്.സി കെമിസ്ട്രി സീറ്റൊഴിവ്
മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിഭാഗത്തില്‍ ഒ.ഇ.സി കാറ്റഗറിയില്‍ രണ്ട് സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഇന്ന് (നവംബര്‍ 24) രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി
തിരുവള്ളൂരിലെ പെട്രോള്‍ പമ്പിന് മുന്‍പിലെ ബോര്‍ഡില്‍ കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന സംഘം അപകടം നടന്ന പെട്രോള്‍ പമ്പിലും ആയഞ്ചേരി, കല്ലേരി തുടങ്ങിയ സ്ഥലങ്ങളിലെ പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി.
തീപ്പിടിത്തമുണ്ടായ തിരുവള്ളൂരിലെ പെട്രോള്‍ പമ്പില്‍ ആവശ്യമായ ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പരിശോധന സമയം പെട്രോള്‍ പമ്പില്‍ ലൈസന്‍സിയോ മറ്റു ഉത്തരവാദപ്പെട്ട ആളുകളോ ഇല്ലായിരുന്നു.എക്സ്പ്ലോ സീവ് ലൈസന്‍സ്, ഡീലര്‍ ലൈസന്‍സ് എന്നിവ ഹാജരാക്കാനായി അറിയിച്ചു. ആവശ്യത്തിന് ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍, മണല്‍ നിറച്ച തൊട്ടികള്‍ എന്നിവ പമ്പില്‍ സ്ഥാപിക്കാനും അപകട സമയത്ത് ആവശ്യമായ സുരക്ഷ ഒരുക്കാനായി ജീവനക്കാര്‍ക്ക് അറിവ് നല്‍കാനും നിര്‍ദ്ദേശിച്ചു.
ആയഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സി.സി പെട്രോള്‍ പമ്പില്‍ നടത്തിയ പരിശോധനയില്‍ ആവശ്യത്തിന് ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍ ഉണ്ടെങ്കിലും അവ ഡിസ്‌പെന്‍സിങ് സ്റ്റേഷന് അടുത്ത് വയ്ക്കാതെ ഓഫീസിനുള്ളില്‍ സൂക്ഷിച്ചതായി കണ്ടെത്തി. ജീവനക്കാര്‍ക്ക് ഇവ ഉപയോഗിക്കാന്‍ അറിയില്ലെന്നും കണ്ടെത്തി. കല്ലേരിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലും ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍ ഡിസ്പന്‍സിങ് സ്റ്റേഷന് സമീപം സൂക്ഷിക്കാനായി നിര്‍ദേശം നല്‍കി.പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍.ടി.സി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ നിജിന്‍ടി.വി, ശ്രീധരന്‍ കെ.കെ, വിജിഷ് ടി.എം, ജീവനക്കാരനായ ശ്രീജിത് കുമാര്‍ കെ.പി. എന്നിവര്‍ പങ്കെടുത്തു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 3 കെവിഎ യുപിഎസിന് വേണ്ട 8 നമ്പേഴ്‌സ് (26 AH12V) ബാറ്ററി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ ആറിന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383210.
കൊടിമരങ്ങളും സ്തൂപങ്ങളും നീക്കം ചെയ്യണം
കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ വശം ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജനസംഘടനകള്‍, മതസംഘടനകള്‍ തുടങ്ങിയവർ സ്ഥാപിച്ച കൊടിമരം, സ്തൂപങ്ങള്‍ എന്നിവ അടിയന്തരമായി ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നീക്കം ചെയ്യണമെന്നും ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കണമെന്നും കാക്കൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സീറ്റൊഴിവ്
താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.സി.എ കോഴ്സില്‍ എസ്.ടി വിഭാഗത്തില്‍ ഒഴിവുണ്ട്. എസ്.ടി വിഭാഗക്കാരുടെ അഭാവത്തില്‍ യോഗ്യരായ എസ്.സി/ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ നവംബര്‍ 25 ന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് gctanur.ac.in സന്ദര്‍ശിക്കുക.
ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടൽ അനിവാര്യം: മന്ത്രി അഹമ്മദ് ദേവർ കോവിൽ
ദേശീയ ഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ.
സുരീലി ഹിന്ദി എന്ന പഠന പോഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ മാനസിക നിലവാരം മനസിലാക്കി പെരുമാറാൻ അധ്യാപകർക്ക് കഴിയണം. ഹിന്ദി ഭാഷയെ സ്നേഹിക്കാൻ നമുക്കാകണം.
സുരീലി പരിശീലന പരിപാടിയിൽ അധ്യാപകർക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഒരുക്കണം. ഹിന്ദി ഭാഷയെ കൂടുതൽ അടുത്തറിയാൻ ഇതുവഴി സാധ്യമാകും. നിർബന്ധിത സാഹചര്യമായതിനാൽ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുമായി പൊരുത്തപ്പെട്ടു . വിദ്യാർഥികളുടെ സഹജമായ കൂട്ടായ്മയ്ക്ക് ഓഫ് ലൈൻ ക്ലാസുകളാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
2016-17 അധ്യയന വർഷമാണ് സർവശിക്ഷാ അഭിയാൻ സുരീലി ഹിന്ദി എന്ന പഠന പോഷണ പരിപാടി ആരംഭിച്ചത്.
ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് റിസോഴ്സ് സെൻ്ററു (ബി .ആർ .സി) കളിലെ പ്രൈമറി വിഭാഗം ഹിന്ദി അധ്യാപകരെ ഉൾപ്പെടുത്തിയാണ് ആദ്യ ശിൽപശാലകൾ സംഘടിപ്പിച്ചത്.
തുടർന്നുള്ള വർഷങ്ങളിൽ വിവിധ മൊഡ്യൂളുകൾ രൂപപ്പെടുത്തി പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് ശില്പശാലകൾ നടത്തി .
ക്ലാസ് മുറികളിൽ ഹിന്ദി ഭാഷ സ്വാഭാവികമായ രീതിയിൽ പ്രയോഗിക്കാൻ ആത്മ വിശ്വാസം നൽകുക എന്നതായിരുന്നു സുരീലി ഹിന്ദി ശില്പശാലകളുടെ ലക്ഷ്യം.
ഇക്കുറി കവിതകൾ,കഥകൾ ,ലഘു നാടകങ്ങൾ, പാവനാടകം എന്നിവ ഉൾപ്പെടുത്തി ഓൺലൈൻ പിന്തുണ ഉറപ്പു വരുത്തുന്ന ഡിജിറ്റൽ മൊഡ്യൂളുകളാണ് സുരീലി ഹിന്ദി പാക്കേജിൽ തയ്യാറാക്കിയിട്ടുള്ളത്.
അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഹിന്ദി ഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുക, സാഹിത്യാഭിരുചി വളർത്തുക, വിദ്യാർഥികളിലെ സർഗാത്മകത വളർത്തുക എന്നിവയും സുരീലി ഹിന്ദിയുടെ ലക്ഷ്യമാണ്.
വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി.മിനി അധ്യക്ഷത വഹിച്ചു. യുആർസി സൗത്ത് ട്രെയിനർ പി.സുഭാഷ് പദ്ധതി വിശദീകരിച്ചു. എസ്എസ്കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ കെ.എൻ.സജീഷ് നാരായണൻ,
ജില്ലാ പ്രോഗ്രാം ഓഫീസർ ഷീബ വി.ടി ,ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർമാരായ പി.അഭിലാഷ് കുമാർ, വി.ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.
‘ഓപ്പറേഷന്‍ വിബ്രിയോ’ കര്‍മ്മ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധയും ജലജന്യ രോഗങ്ങളും ഫലപ്രദമായി തടയാന്‍ ‘ഓപ്പറേഷന്‍ വിബ്രിയോ’ എന്ന പേരില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ‘ഓപ്പറേഷന്‍ വിബ്രിയോ’ കര്‍മ്മ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
മലിനമായ ആഹാരത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, കോളറ, ഷിഗെല്ല, അമീബിയാസിസ്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ പ്രതിരോധിക്കാനും ഇവ മൂലമുളള രോഗാതുരതയും മരണവും തടയാനുമാണ് ‘ഓപ്പറേഷന്‍ വിബ്രിയോ’ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
2021 ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുളള കാലയളവില്‍ രണ്ട് ഷിഗെല്ല ബാധയുള്‍പ്പടെ 17 ഭക്ഷ്യ വിഷബാധകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുമൂലം 257 പേര്‍ക്ക് രോഗബാധയുണ്ടാവുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. കുടുംബപരമായ ചടങ്ങുകള്‍, വിവാഹ സല്‍ക്കാരങ്ങള്‍, ഹോസ്റ്റലുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ നിന്നുളള ഭക്ഷണം എന്നിവയിൽ കൂടിയും ഐസ്‌ക്രീം, സിപ് അപ്, ജൂസുകള്‍ മുതലായവ വഴിയും രോഗം പിടിപെട്ടിട്ടുണ്ട്. കുടിവെള്ള പരിശോധനകളില്‍ ഇ.കോളി, കോളി ഫോം, വിബ്രിയോ കോളറ എന്നിവയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
‘ഓപ്പറേഷന്‍ വിബ്രിയോ’യുടെ ഒന്നാം ഘട്ടം നവംബര്‍ 23 മുതല്‍ ഒരാഴ്ചക്കാലമാണ്. ഈ ഘട്ടത്തില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ സമഗ്രമായ കുടിവെളള ഉറവിട സര്‍വ്വെ, സൂപ്പര്‍ ക്ലോറിനേഷന്‍, ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കും. സംശയാസ്പദമായ കുടിവെള്ള ഉറവിടങ്ങളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ ശാസ്ത്രീയമായി ശേഖരിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഹോസ്റ്റലുകള്‍, വിവാഹങ്ങള്‍ ഉള്‍പ്പടെയുളള സല്‍ക്കാരങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധിക്കും.
വാര്‍ഡ് തലം മുതല്‍ ആരോഗ്യ ശുചിത്വ നടപടികള്‍ ശക്തമാക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാര്‍ എന്നിവര്‍ക്ക് ഓരോ വാര്‍ഡിന്റെയും ചുമതലകള്‍ നല്‍കി. ഇവരുടെ കീഴില്‍ ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് ആര്‍.ആര്‍.ടി എന്നിവര്‍ വാര്‍ഡിലെ മുഴുവന്‍ കുടിവെളള സ്രോതസ്സുകളുടെയും വിവരം ശേഖരിക്കും. മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. വ്യാപകമായ ബോധവല്‍ക്കരണം നടത്തും.തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍ ഏജന്‍സികള്‍ എന്നിവയുടെ സഹകരണം വാര്‍ഡ് തലത്തിലും തദ്ദേശ സ്വയംഭരണ പരിധിയിലും ഉറപ്പു വരുത്തും.ഭക്ഷ്യ വിഷബാധയുണ്ടായ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ഉറപ്പു വരുത്തും.പൊതു ഭക്ഷണ പരിപാടികള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഭക്ഷണ ശാലകള്‍ മുതലായവ കുടിവെളള പരിശോധന നിര്‍ബന്ധമായും നടത്തണം. ഐസ്‌ക്രീം, സിപ് അപ്, ജൂസ്, സോഡ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധമായും കുടിവെളള പരിശോധന നടത്തണം.
‘ഓപ്പറേഷന്‍ വിബ്രിയോ’ പ്രവര്‍ത്തനങ്ങളുടെ പ്രതിദിന റിപ്പോര്‍ട്ട് വാര്‍ഡ് തലത്തില്‍ നിന്നും പ്രാഥമിക ആരോഗ്യ,കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശേഖരിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നല്‍കണം. ഓരോ സാമൂഹിക ആരോഗ്യ കേന്ദ്രവും ക്രോഡീകരിച്ച റിപ്പോര്‍ട്ട് അതത് ‘ഓപ്പറേഷന്‍ വിബ്രിയോ’ കര്‍മ്മ പദ്ധതിക്ക് തുടക്കമായി- ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധയും ജലജന്യ രോഗങ്ങളും ഫലപ്രദമായി തടയാന്‍ ഓപ്പറേഷന്‍ വിബ്രിയോ എന്ന പേരില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.
മലിനമായ ആഹാരത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, കോളറ, ഷിഗെല്ല, അമീബിയാസിസ്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ പ്രതിരോധിക്കാനും ഇവ മൂലമുളള രോഗാതുരതയും മരണവും തടയാനുമാണ് പ്രധാനമായും ഓപ്പറേഷന്‍ വിബ്രിയോ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
2021 ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുളള കാലയളവില്‍ രണ്ട് ഷിഗെല്ല ബാധയുള്‍പ്പടെ പതിനേഴ് ഭക്ഷ്യ വിഷബാധകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുമൂലം 257 പേര്‍ക്ക് രോഗബാധയുണ്ടാവുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. കുടുംബപരമായ ചടങ്ങുകള്‍, വിവാഹ സല്‍ക്കാരങ്ങള്‍, ഹോസ്റ്റലുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ നിന്നുളള ഭക്ഷണത്തില്‍ കൂടിയും, ഐസ്‌ക്രീം, സിപ് അപ്, ജൂസുകള്‍ മുതലായവ വഴിയും രോഗം പിടിപെട്ടിട്ടുണ്ട്. കുടിവെള്ള പരിശോധനകളില്‍ ഇ.കോളി, കോളി ഫോം, വിബ്രിയോ കോളറ എന്നിവയുടെ ബാക്ടീരിയകളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കര്‍മ്മ പദ്ധതി
ഓപ്പറേഷന്‍ വിബ്രിയോയുടെ ഒന്നാം ഘട്ടം നവംബര്‍ 23 മുതല്‍ ഒരാഴ്ചക്കാലമാണ്. ഈ ഘട്ടത്തില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ സമഗ്രമായ കുടിവെളള ഉറവിട സര്‍വ്വെ, സൂപ്പര്‍ ക്ലോറിനേഷന്‍, ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കും. സംശയാസ്പദമായ കുടിവെള്ള ഉറവിടങ്ങളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ ശാസ്ത്രീയമായി ശേഖരിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഹോസ്റ്റലുകള്‍, വിവാഹങ്ങള്‍ ഉള്‍പ്പടെയുളള സല്‍ക്കാരങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധനകള്‍ നടത്തും.
വാര്‍ഡ് തലം മുതല്‍ ആരോഗ്യ ശുചിത്വ നടപടികള്‍ ശക്തമാക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാര്‍ എന്നിവര്‍ക്ക് ഓരോ വാര്‍ഡിന്റെയും ചുമതലകള്‍ നല്‍കി. ഇവരുടെ കീഴില്‍ ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് ആര്‍.ആര്‍.ടി എന്നിവര്‍ വാര്‍ഡിലെ മുഴുവന്‍ കുടിവെളള സ്രോതസ്സുകളുടെ വിവരം ശേഖരിക്കും. മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. വ്യാപകമായ ബോധവല്‍ക്കരണം നടത്തും.തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍ ഏജന്‍സികള്‍ എന്നിവയുടെ സഹകരണം വാര്‍ഡ് തലത്തിലും തദ്ദേശ സ്വയംഭരണ പരിധിയിലും ഉറപ്പു വരുത്തും.ഭക്ഷ്യ വിഷബാധയുണ്ടായ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ഉറപ്പു വരുത്തും.പൊതു ഭക്ഷണ പരിപാടികള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഭക്ഷണ ശാലകള്‍ മുതലായവ കുടിവെളള പരിശോധന നിര്‍ബന്ധമായും നടത്തണം. ഐസ്‌ക്രീം, സിപ് അപ്, ജൂസ്, സോഡ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധമായും കുടിവെളള പരിശോധന നടത്തണം.
‘ഓപ്പറേഷന്‍ വിബ്രിയോ’ പ്രവര്‍ത്തനങ്ങളുടെ പ്രതിദിന റിപ്പോര്‍ട്ട് വാര്‍ഡ് തലത്തില്‍ നിന്നും പ്രാഥമിക ആരോഗ്യ,കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശേഖരിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നല്‍കണം. ഓരോ സാമൂഹിക ആരോഗ്യ കേന്ദ്രവും ക്രോഡീകരിച്ച റിപ്പോര്‍ട്ട് അതത് ദിവസം മൂന്ന് മണിക്ക് മുമ്പായി ഐ.ഡി.എസ്.പി സെല്ലില്‍ അറിയിക്കണം. രണ്ടാംഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും ‘ഓപ്പറേഷന്‍ വിബ്രിയോ’ പദ്ധതി നടപ്പിലാക്കും. ഇതിനുളള ആസൂത്രണം ജില്ലയില്‍ ആരംഭിച്ചു. ഇതിനായിജില്ലയിലെ മുഴുവന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെയും യോഗം ചേര്‍ന്നു. ഓരോ സാമൂഹിക ആരോഗ്യ കേന്ദ്രവും വിശദമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡി.എം.ഒ അറിയിച്ചു.
കോളറക്കെതിരെ ജാഗ്രത വേണം
എല്ലാ ജലജന്യ രോഗങ്ങളും ഗൗരവതരമാണ്. സാധാരണ വയറിളക്കം മുതല്‍ കോളറ വരെയുള്ളവക്കെതിരെ എല്ലാവിഭാഗം ജനങ്ങളും അതീവ ജാഗ്രത പാലിക്കണം. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കമാണ് കോളറ. പുതുതായി രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളില്‍ പലപ്പോഴും പ്രായപൂര്‍ത്തിയായവരെയാണ് ഇത് ബാധിക്കുക. രോഗ പകര്‍ച്ച നീണ്ടു നില്‍ക്കുന്ന പ്രദേശങ്ങളില്‍ കുഞ്ഞുങ്ങളിലാണ് ഈ രോഗം കൂടുതലായി കാണാറുള്ളത്. രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ മാസങ്ങളോളം രോഗം പകര്‍ത്താന്‍ കഴിവുള്ള രോഗ വാഹകരെയും അപൂര്‍വ്വമായി കാണാറുണ്ട്. മലിനീകരിക്കപ്പെട്ട വെള്ളവും ആഹാരവും വഴിയാണ് സാധാരണയായി രോഗപ്പകര്‍ച്ച സംഭവിക്കുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാം.
നാലുതരം ശുചിത്വങ്ങള്‍ പാലിക്കണം
- ആഹാര ശുചിത്വം: ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ച് സൂക്ഷിക്കുക. പഴകിയതും മലീമസമായതുമായ ആഹാരം കഴിക്കാതിരിക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക.
- ശുദ്ധമായ കുടിവെള്ളം: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. വെള്ളം എപ്പോഴും അടച്ച് സൂക്ഷിക്കുക. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക, കിണറിന് ചുറ്റുമതില്‍ കെട്ടുക, ഇടക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. കുടിവെള്ള പദ്ധതികളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
- വ്യക്തി ശുചിത്വം: ആഹാരം കഴിക്കുന്നതിനു മുമ്പും മല വിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക. കൈയിലെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക.
- പരിസര ശുചിത്വം: തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക. കക്കൂസില്‍ മാത്രം മലമൂത്ര വിസര്‍ജ്ജനം നടത്തുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക. വീടിന്റെ പരിസരത്ത് ചപ്പു ചവറുകള്‍ കുന്നുകൂടാനും അഴുക്ക് വെള്ളം കെട്ടിനില്‍ക്കാനും അനുവദിക്കരുത്.