ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഓപ്പണർ കെ.എൽ. രാഹുലിന് പരിക്ക്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.വിശ്രമം അനുവദിച്ചതിനെ തുടർന്ന് മുതിർന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവർ ഈ മത്സരത്തിൽ കളിക്കാത്തതിനാൽ, രാഹുലിന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.രണ്ടു ടെസ്റ്റുകളിലും രാഹുലിനു കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. രാഹുലിന്റെ പരുക്കിന്റെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല
കെ.എൽ രാഹുൽ പരുക്കേറ്റ് പുറത്ത്; ഇന്ത്യയ്ക്ക് തിരിച്ചടി
