Kerala News

രണ്ടിലയിൽ സ്റ്റേ ഇല്ല

Row in Kerala Cong (M) over Two Leaves symbol | Deccan Herald

രണ്ടില ചിഹ്നത്തിന് സ്റ്റേ ഇല്ല. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ പി ജെ ജോസഫ് നൽകിയ ഹർജിയിലാണ് തീരുമാനം വിശദമായ വാദത്തിനു ശേഷം ഹൈക്കോടതി ഡിവിഷൻ ബഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കും,

ഭരണഘടനാസ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വസ്തുതകളും രേഖകളും പരിശോധിച്ചാണ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയത്. അതിനാല്‍ ഈ വിഷയം വീണ്ടും കോടതി പരിശോധിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് പിജെ ജോസഫിന്‍റെ ഹര്‍ജി ഹൈക്കോടതി അന്ന് തള്ളിയത്. ഇതിന് പിന്നാലെയാണ് ജോസഫ് അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്.ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ജോസഫിന്‍റെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ചിഹ്നമായി ടേബിള്‍ ഫാനും ചെണ്ടയും ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. എന്നാല്‍ ഹൈക്കോടതി വിധി അനുകൂലമായതോടെ ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടില ചിഹ്നമായി ഉപയോഗിക്കാം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!