
കേരള പൊലീസ് നിയമഭേദഗതി പിന്‍വലിക്കുന്നെന്ന തീരുമാനത്തെ പ്രശംസിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. പൊതു ജനാഭിപ്രായത്തെ മാനിക്കാനറിയാവുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പിണറായി വിജയന്, ഇത് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നറിയുന്നത് വലിയ സംതൃപ്തി തരുന്ന കാര്യമാണ്,’ പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
കേരള പൊലീസ് നിയമ ഭേദഗതിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അടുത്ത ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. സി.പി.ഐ.എം ദേശീയ നേതൃത്വവും സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവനയിലൂടെ അറിയിച്ചത്.

