
ബാര്‍ കോഴ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ്. ”നേരത്തേ രഹസ്യമൊഴി നല്‍കാന്‍ പോകുന്നതിന്‍റെ തലേദിവസം ചെന്നിത്തല വിളിച്ച് തന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. അന്വേഷണ റിപ്പോര്‍ട്ടില്‍ കോടികള്‍ പിരിച്ചെന്ന് പറയുന്നുണ്ട്. ആ തുക എവിടെയെന്ന് കണ്ടെത്താനാകാത്തത് വിജിലന്‍സിന്‍റെ വീഴ്ച്ചയാണ്. വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെ. കെ.എം മാണി പിണറായിയെ കണ്ട ശേഷമാണ് ബാര്‍ കോഴ കേസ് അവസാനിച്ചത്”. കോടിയേരി യും പിണറായിയും വാക്ക് മാറ്റിയെന്നും ബിജു രമേശ് പറഞ്ഞു.
ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ റിപ്പോർട്ട് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പുതിയ കണ്ടെത്തലുകൾ ഇല്ലാതെ വീണ്ടും അന്വേഷണം നടത്താൻ കഴിയില്ല. അന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതിയും വേണ്ടിവരും.

