Kerala

മടവൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹെൽത്തി കേരളയുടെ ഭാഗമായി ഹോട്ടൽ, ബേക്കറി, പലചരക്കുകട, ഇറച്ചികട എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തി ഹീനമായി ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. ചിക്കൻ കട അടച്ചു പൂട്ടാൻ നിർദ്ദേശം നൽകുക യുണ്ടായി. പ്രദേശത്തെ ഒട്ടുമിക്ക കടക്കാർക്കും ലൈസൻസ് ഇല്ലെന്നു് പരിശോധനയിൽ കണ്ടെത്തി. എല്ലാവർക്കും പൊതു ജനാരോഗ്യ നിയമ പ്രകാരമുള്ള നോട്ടീസ് നൽകുകയുണ്ടായി. അനധികൃത മായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി യെടു ക്കു മെന്ന് മടവൂർ പി. എച്ച്. സി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ . എം. വി. ജനാർദ്ധനൻ പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അടുത്ത് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽ നിന്നും പുകയില ഉൽപ്പെന്നങ്ങൾ പിടിച്ചെടുത്തു വൃത്തി ഹീനമായി കാണപ്പെട്ട ഹോട്ടലിനെതിരെ പിഴ ചുമത്തി.. മൊത്തം 1400-രൂപ പിഴ ഈടാക്കി. മടവൂർ പി. എച്ച്. സി. യിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം. വി. ജനാർദ്ധനൻ, ജെ. എച്ച്. ഐ. കുഞ്ഞബ്ദുള്ള, പഞ്ചായത്ത്‌ ക്ലാർക്ക് വിഷ്ണു എന്നിവർ നേതൃത്വം നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!