Kerala

എരുമപ്പെട്ടിയിലെ നാലുവയസുകാരന്റെ മരണം പേനയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍ എരുമപ്പെട്ടിയില്‍ നാലുവയസുകാരന്റെ മരണം പേനയുടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആദൂര്‍ സ്വദേശികളായ ഉമ്മര്‍- മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

ഇന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുപ്പിയുടെ അടപ്പ് പോലൊരു വസ്തു കുഞ്ഞിന്റെ തൊണ്ടയില്‍ കുരുങ്ങിയതായി അവിടെ വച്ച് ഡോക്ടേഴ്‌സ് സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് അസ്വസ്ഥതകള്‍ ഗുരുതരമാകുകയും കുട്ടി മരണപ്പെടുകയുമായിരുന്നു.

കുട്ടി അടപ്പ് വിഴുങ്ങിയതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കുട്ടി ഇത് വീട്ടുകാരോട് പറഞ്ഞതുമില്ല. പിന്നീട് വീട്ടുകാര്‍ കുട്ടിയ്ക്ക് ഭക്ഷണം നല്‍കുകയും കുട്ടിയുടെ ആരോഗ്യനില വഷളാകുകയുമായിരുന്നു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!