National

ഡൽഹിയിലെ റാണി ഗാർഡൻ ചേരിയിൽ തീപിടുത്തം; ആളപായമില്ല

ഡൽഹിയിലെ ഗീത കോളനിയിലെ റാണി ഗാർഡനിലെ ചേരി പ്രദേശത്ത് വൻ തീപിടുത്തം. പുലർച്ചെ 1:05 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഒരു സ്ക്രാപ്പ് വെയർഹൗസിൽ നിന്നാണ് തീ പിടിച്ചതെന്നും അത് പെട്ടെന്ന് തന്നെ അടുത്തുള്ള ചേരിയിലെ വീടുകളിലേക്ക് പടർന്നതായും ഫയർ ഓഫീസർ യശ്വന്ത് സിൻഹ പറഞ്ഞു.

ഏകദേശം 15-20 ചേരി വാസസ്ഥലങ്ങൾ അപകടത്തിൽ നശിച്ചു.സ്ഥലത്ത് 8 ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇവിടെ തീപിടുത്തമുണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!