Kerala

വയനാട് ദുരന്തം;സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം കിട്ടിയില്ല, 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുതെന്ന് മുഖ്യമന്ത്രി

വയനാട് ദുരിതീശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരിൽ നിന്നും ലഭിച്ചില്ലെന്ന് സ്ഥരീകരിച്ച് മുഖ്യമന്ത്രി.ചില കാര്യങ്ങളിൽ നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് ഇതിന്‍റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാരിൽ നിന്നും നിർബന്ധ പൂർവ്വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സർക്കാർ നിലപാട്.5 ദിവസ ശമ്പളം നൽകാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടകൾക്കിടയിലുണ്ടായത്.അതിനിടെ ഒരു സംഘടന ഭാരവാഹികൾ തന്നെ കാണാൻ വന്നു, പ്രയാസങ്ങൾ പറഞ്ഞുസംഘടനയുടെ നിലപാട് മാറ്റണമെന്നാണ് അവരോട് പറഞ്ഞത്.സാമൂഹിക പ്രതിബന്ധതയുണ്ടാകണം.5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത്.എന്നാല്‍ ചില വ്യക്തികളുടെ പ്രശ്നം സംഘടനയുടേതാക്കി മാറ്റുകയാണ് ചിലർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഒരു കാര്യത്തിന് ദീർഘകാലം ഒരാൾ ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്.ജനങ്ങളാണ് ഭരിക്കുന്നതെന്ന അറിവ് ജീവനക്കാർക്കുണ്ടാകണം.ഒറ്റപെട്ട തെറ്റായ പ്രവണത കൾ ചെയ്യുന്നവരുണ്ട്.ഓൺ അപേക്ഷകൾ നൽകിയ ശേഷം അപേക്ഷ കനെ വിളിച്ചു വരുത്തുന്നുണ്ട്.അവർ പഴയ ശീലം മാറ്റാൻ തയ്യാറാകുന്നില്ല.ആ ശീലം അവർമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!