കോട്ടയം: കോട്ടയം കടുത്തുരുത്തി അരുണാശേരിയില്‍ 84കാരനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മറ്റക്കോട്ടില്‍ സ്വദേശി വര്‍ക്കി തൊമ്മനാണ് മരിച്ചത്. ടാര്‍പോളിന്‍ ഷെഡില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഷെഡ്ഡ് ഉള്‍പ്പെടെ കത്തിയ നിലയിലാണ്.
കടുത്തുരുത്തി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അബദ്ധത്തില്‍ ഷെഡ്ഡിനു തീപിടിച്ചതാകാമെന്നാണ് നിഗമനം.