ഭുവനേശ്വര്‍: ദാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടും. ഒഡീഷ , പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കി. നിരവധി ട്രെയിനുകള്‍ റദ്ദാക്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ഡാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചെന്നൈ, കടലൂര്‍, നാഗപട്ടണം, എന്നൂര്, കാട്ടുപള്ളി, പാമ്പന്‍, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കല്‍ എന്നീ തുറമുഖങ്ങളിലാണു മുന്നറിയിപ്പ്.

