Kerala

കൊട്ടാരക്കരയിലും കണ്ണൂരിലും മയക്കുമരുന്ന് പിടിച്ചെടുത്തു: മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിന്യൂമാണ് പിടിച്ചെടുത്തത്

കൊട്ടാരക്കരയിൽ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികൾ എക്‌സൈസിന്റെ പിടിയിൽ. കോക്കാട് ശ്രീശൈലം വീട്ടിൽ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിൻസി എന്നിവരാണ് അറസ്റ്റിലായത്. ചിരട്ടക്കോണം – കോക്കാട് റോഡിൽ വച്ച് ബൈക്കിൽ വന്ന ഇരുവരെയും പരിശോധിച്ചപ്പോഴാണ് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാറും സംഘം ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്. പ്രിവന്റീവ് ഓഫീസർ രാജേഷ് കെ എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുനിൽ ജോസ്, ദിലീപ് കുമാർ, നിഖിൽ എം എച്ച്, കൃഷ്ണരാജ് കെ ആർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അർച്ചന കുമാരി, എക്‌സൈസ് ഡ്രൈവർ അജയ കുമാർ എം.എസ് എന്നിവരും പരിശോധനയിൽ പങ്കൈടുത്തു. അതേസമയം കണ്ണൂരിൽ കർണാടക ട്രാൻസ്‌പോർട്ട് ബസിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി. കണ്ണൂർ സ്പെഷ്യൽ സ്‌ക്വാഡും കൂട്ടുപുഴ ചെക്‌പോസ്റ്റ് ടീമും ചേർന്നാണ് ബസ് യാത്രക്കാരനിൽ നിന്ന് 46 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തത്. അഞ്ചരക്കണ്ടി സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പിപിയുടെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജ്, പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി,അനിൽ കുമാർ കെ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പങ്കജാക്ഷൻ.സി, ചെക്ക്‌പോസ്റ്റ് പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ പി സി, ബഷീർ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് പി ടി റോഷിത്,ഷജേഷ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!