Sports

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട: ആദ്യം വെള്ളിയിൽ തുടങ്ങി, പിന്നീട് റെക്കോർഡോടെ സ്വർണ്ണം

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട ആരംഭിച്ചു. ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ പാരാ കനോയിംഗ് VL2 ഫൈനൽ മത്സരത്തിൽ മെഡൽ നേടിയത് പ്രാചി യാദവ് ആണ്. വെള്ളി മെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.“ഏഷ്യൻ പാരാ ഗെയിംസിൽ ആദ്യ മെഡൽ നേടി പ്രാചി യാദവ് ഇന്ത്യൻ കായിക ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുന്നു. വനിതകളുടെ പാരാ കനോയിംഗ് VL2 ഫൈനലിൽ പ്രശംസാർഹമായ വെള്ളി മെഡൽ നേടിയ പ്രാചി യാദവിന് അഭിനന്ദനങ്ങൾ. പ്രാചിയുടെ അതിഗംഭീര പ്രകടനം രാജ്യത്തെ മുഴുവൻ അഭിമാനം കൊള്ളിച്ചിരിക്കുകയാണ്.” എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പിനീട് അങ്ങോട്ട് ഇന്ത്യയുടെ മെഡൽ വേട്ട ആയിരുന്നു. ഇന്ത്യയുടെ നിഷാദ് കുമാറിന് ഹൈജംപിൽ സ്വർണം നേടി. 2.02 മീറ്റർ ഉയരം ചാടി ഗെയിംസ് റെക്കോർഡോടെയാണ് ടി47 വിഭാഗത്തിൽ നിഷാദ് സ്വർണം നേടിയത്.നേരത്തെ ടി63 വിഭാഗത്തിൽ ശൈലേഷ് കുമാറും ക്ലബ് ത്രോ എഫ് 51 വിഭാഗത്തിൽ പ്രണവ് സൂർമയും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു.ടി63 വിഭാഗത്തിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ 1.82 മീറ്റർ ഉയരം ചാടിയാണ് ശൈലേഷ് കുമാർ സ്വർണം നേടിയത്. ഈ വിഭാഗത്തിൽ ഇന്ത്യയുടെ മാരിയപ്പൻ തങ്കവേലു(1.80 മീറ്റർ) വെള്ളിയും, ഗോവിന്ദ്ഭായ് രാംസിങ്ഭായ് പാധിയാർ(1.78 മീറ്റർ) വെങ്കലവും നേടിയതോടെ ഇന്ത്യ ടി63 വിഭാഗം ഗൈജംപിലെ മെഡലുകൾ തൂത്തുവാരി.ഇന്ത്യൻ താരങ്ങൾ മാത്രമായിരുന്നു ഫൈനലിൽ മത്സരിച്ചത്. പുരുഷൻമാരുടെ ക്ലബ് ത്രോ എഫ്51 വിഭാഗത്തിൽ ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡോടെയാണ് (30.01 മീറ്റർ)പ്രണവ് സൂർമ സ്വർണം നേടിയത്. ഈ ഇനത്തിൽ വെള്ളിയും വെങ്കലവും ഇന്ത്യക്കാണ്. ധരംബീർ(28.76 മീറ്റർ), അമിത് കുമാർ(26.93 മീറ്റർ) എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്. സൗദി അറേബ്യയുടെ റാധി അലി അർഹാത്തി മാത്രമാണ് ഈ ഇനത്തിൽ ഇന്ത്യൻ താരങ്ങൾക്ക് പുറമെ മത്സരത്തിനുണ്ടായിരുന്നത്. പുരുഷൻമാരുടെ ഷോട്ട് പുട്ടിൽ എഫ്11 വിഭാഗത്തിൽ മോനു ഗാങാസ് വെങ്കലം നേടിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!