കുന്ദമംഗലം; കുട്ടികളിലുള്ള വ്യാപകമായ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക, കുട്ടികളുടെ അക്രമവാസന ഇല്ലായ്മ ചെയ്യുക, രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടി കുന്ദമംഗലത്ത് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. രക്ഷിതാക്കള്‍ അധ്യാപകര്‍ മറ്റ് പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തി 21 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. മുന്‍ മെമ്പര്‍ സക്കീര്‍ ഹുസൈനാണ് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ കണ്‍വീനര്‍. ടാക്‌സി ഡ്രൈവറായ സുമേഷ്, പോര്‍ട്ടര്‍ തൊഴിലാളിയായ ബൈജു, സുന്ദരന്‍ ഓട്ടോ തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, റസിഡന്‍സ് അസ്സോസിയേഷന്‍ അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങി പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അംഗങ്ങളാണ്.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളും മറ്റും വാക്കേറ്റവും സംഘര്‍ഷവുമെല്ലാം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ രാവിലെയും വൈകുന്നേരങ്ങളിലുമെല്ലാം കുന്ദമംഗലം ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തും. ഇതിന്റെ ഭാഗമെന്നോണം ഇന്നലെ കുന്ദമംഗലത്ത് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടാവാന്‍ പോയ സംഘര്‍ഷത്തെ സമയോചിത ഇടപെടലിലൂടെ തടയുവാനായിരുന്നു. കുന്ദമംഗലം ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നത് പതിവായിരുന്നു. ഇത് പരിഹാരമെന്നോണം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. വിവിധ സ്‌കൂളുകളില്‍ നിന്നുനായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇറങ്ങുന്ന കുന്ദമംഗലം പ്രദേശത്ത് കുട്ടികളുടെ ഉന്നമനത്തിനായി ജാതി മത രാഷ്ട്രീയ ഭേതമന്യേയാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. കുന്ദമംഗലം പോലീസിന്റെ സഹായത്തോടെയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. സമീപത്തുള്ള പ്രദേശത്തെ സ്‌കൂളുകളിലേക്കെല്ലാം ഇത്തരത്തില്‍ എസ്പിജി ഗ്രൂപ്പുകള്‍ വ്യാപിപ്പികയും ഇതിന്റെ ലക്ഷ്യമാണ്.

