തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്ക് ഒഴിവാക്കിയ കെ.എസ്.ആര്‍.ടി.സി തീരുമാനം പിന്‍വലിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കുകയും എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുകയും ചെയ്തതോടെ കെ.എസ്.ആര്‍.ടി.സി സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ കണ്‍സെഷന്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനെതിരെ സമരം ചെയ്ത കെ.എസ്.യു, എംഎസ്എഫ് പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയിലാണ് കണ്‍സെഷന്‍ പുതുതായി അനുവദിക്കാമെന്ന തീരുമാനമുണ്ടായത്. നിലവില്‍ നാല്‍പതു കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നത്.