Local

കോഴിക്കോട് എൻഐടിയിൽ ബിഐഎസ് സ്റ്റുഡൻ്റ്സ് ചാപ്റ്ററുകളും കോർണറിന്റെയും ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട്: എൻഐടി കോഴിക്കോട് ബിഐഎസ് സ്റ്റുഡൻ്റ്സ് ചാപ്റ്ററുകളും ബിഐഎസ് കോർണറും ഉദ്ഘാടനം ചെയ്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്ട് (NITC) അഞ്ച് ബിഐഎസ് സ്റ്റുഡൻ്റ്സ് ചാപ്റ്ററുകളുടെയും എൻഐടിസി ലൈബ്രറിയിലെ ഇ-ക്യൂബ് റിസോഴ്സ് സെന്ററിൽ സജ്ജീകരിച്ച ബിഐഎസ് കോർണറിന്റെയും ഉദ്ഘാടനം നടന്നു. വിശിഷ്ടാതിഥികളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) സതേൺ റീജിയൺ ഡെപ്യൂട്ടി ഡയറക്ടർ ജനറലും സയന്റിസ്റ്റ് ജിയുമായ ഡോ. മീനാക്ഷി ഗണേശൻ അധ്യക്ഷ പ്രസംഗം നടത്തി. എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ സദസ്സിനെ അഭിസംബോധന ചെയ്യുകയും വിദ്യാർത്ഥികൾക്കിടയിൽ നിലവാര നിർണ്ണയത്തിന്റെയും ഗുണനിലവാര ബോധത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

ചടങ്ങിൽ ബിഐഎസ് ചെയർ പ്രൊഫസർ പ്രൊഫ. പ്രവീൺ നാഗരാജൻ സ്വാഗതം ആശംസിച്ചു. തുടർന്ന്, ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടർ ജനറലും ചേർന്ന് ബിഐഎസ് സ്റ്റുഡൻ്റ്സ് ചാപ്റ്ററുകൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ഫാക്കൽറ്റി മെന്റർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
വിദ്യാഭ്യാസ-വ്യാവസായിക രംഗങ്ങളിൽ നിലവാരത്തിന്റെ സംസ്കാരം വളർത്തുന്നതിൽ ബിഐഎസിന്റെ പങ്ക് ഡോ. മീനാക്ഷി ഗണേശൻ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ബിഐഎസ് സംരംഭങ്ങളിൽ സജീവമായി പങ്കാളികളാകാൻ അവർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഗവേഷണ-വികസന രംഗത്ത് നിലവാരത്തിനുള്ള പ്രാധാന്യം വ്യക്തമാക്കിയ പ്രൊഫ. പ്രസാദ് കൃഷ്ണ, ബിഐഎസ് കോർണറിലെ പരമാവധി പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!