അച്ചു ഉമ്മൻ ലോക്സഭയിൽ സ്ഥാനാർത്ഥി ആവുകയാണെങ്കിൽ എതിർപ്പില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അച്ചു ഉമ്മൻ മിടുമിടുക്കിയാണ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാവുന്നതിനോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അച്ചു ഉമ്മന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കണമെന്ന് കോൺഗ്രസ് പാര്‍ട്ടിക്കുള്ളിൽ താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് എനിക്ക് പറയാന്‍ പറ്റുമോ? എന്ന് ചോദിച്ച അദ്ദേഹം,പക്ഷേ അച്ചു ഉമ്മന്‍ ഒരു വ്യക്തി എന്ന നിലയില്‍ മിടുമിടുക്കിയാണ് എന്ന് പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ സമ്മതമുള്ള ഞങ്ങളുടെ കൊച്ച്. അതുകൊണ്ട് ഞങ്ങള്‍ക്ക് അതില്‍ പൂര്‍ണ യോജിപ്പാണ്. പക്ഷേ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് വേറേയാണ്. അത് അതിന്റെതായ നടപടികളിലൂടെയേ വരു. അതെല്ലാം അവിടെ തീരുമാനിക്കട്ടെ എന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.