Kerala

മുഖ്യമന്ത്രി വേദിയിൽ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി

കാസര്‍കോട്: വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിൽ നിന്നും ഇറങ്ങിപ്പോയി.തൻ്റെ പ്രസംഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വേദിയുടെ വശത്തുനിന്ന് അനൗണ്‍സ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ പ്രോകോപ്പിച്ചത്. തുടര്‍ന്ന് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച മുഖ്യമന്ത്രി വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാസര്‍കോട് ബേഡഡുക്ക ഫാര്‍മാഴേസ് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടന വേദിയിലായിരുന്നു സംഭവം
മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്ന സമയത്താണ് ഉപഹാര സമര്‍പ്പണം സംബന്ധിച്ച അനൗണ്‍സ്‌മെന്റ് വന്നത്. ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. ‘എന്റെ വാചകം അവസാനിക്കുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ് വന്നോ. അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലാന്ന് തോന്നുന്നു. ഇതൊന്നും ശരിയായ ഏര്‍പ്പാടല്ല. ഞാന്‍ സംസാരിച്ച് അവാസാനിപ്പിച്ചാലല്ലേ അനൗണ്‍സ് ചെയ്യേണ്ടത്’- എന്നും പറഞ്ഞ് മുഖ്യമന്ത്രി വേദിയില്‍ ഇരിക്കാന്‍ തയ്യാറാകാതെ ഇറങ്ങിപ്പോവുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!