മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ അപ്പീല്‍ പിന്‍വലിക്കാന്‍ അനുമതി.രൂപേഷിനെതിരായ യുഎപിഎ ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് നേരത്തെ രൂപേഷിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത് നിയമപരമായ ചില വിഷയങ്ങളാണെന്നും സമീപകാലത്ത് സുപ്രീം കോടതിയില്‍ നിന്നുണ്ടായ ചില വിധികള്‍ ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ടെന്നും ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.കോടതി വിധികളിലെ നിലപാടിനോട് കേരളം യോജിക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ കേരളത്തിനെ സുപ്രീം കോടതി അനുവദിച്ചത്.