
ഓട്ടത്തിനിടെ കളഞ്ഞ് കിട്ടിയ തുക ഉടമസ്ഥന് തിരിച്ച് നൽകി മാതൃകയായി കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവർ ലിജിത് ഓട്ടോ ഡ്രൈവവറായ പുത്തൻവീട്ടിൽ കണ്ണടത്തിൽ ലിജിത്ത് പന്തീർപാടം പണ്ടാരപ്പറമ്പ് ഭാഗത്തേക്ക് ഓട്ടം പോയി തിരിച്ചു വരുമ്പോഴാണ് റോഡിൽ പേഴ്സ് കണ്ടത്. രാത്രിയിലായത് കാരണം റോഡിൽആരുമില്ലായിരുന്നു. കളഞ്ഞുകിട്ടിയ പേഴ്സുമായ ഓട്ടോസ്റ്റാൻ്റിലെത്തി സുഹൃത്തായ നാസറിനോട് വിവരം പറഞ്ഞു.പേഴ്സിൽ കണ്ട അഡ്രസ്സ് ഫോൺ നമ്പർ പ്രകാരം ആളെ രാത്രിയോടെ കണ്ടെത്തുകയായിരുന്നു. സൗദിയിൽ അറേബ്യയിൽ ജോലി ചെയ്യുന്ന പുത്തൻപറമ്പത്ത് അബ്ദുൽ നാസർ ൻ്റെതായിയിരുന്നു പേഴ്സ് രാത്രി തന്നെ അദ്ദേഹവും മകനും എത്തി തുക 4000ഏറ്റുവാങ്ങി ഒപ്പം ഇക്കാമ ഉൾപ്പെടെ നിരവധി കാർഡുകളും .മാതൃകാപരമായ പ്രവർത്തനമാണ് കുന്നമംഗലത്ത് ഓട്ടോഡ്രൈവറായ കാണിച്ചിരിക്കുന്നത് പത്തു വർഷത്തോളമായിലിജിത്ത് സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസം ഇരുപത്തിയൊന്നാം തീയതി ആണ് അദ്ദേഹം നാട്ടിലെത്തിയത്. തറവാട് ക്ഷേത്രത്തിൽ ഉത്സവത്തിനും ചികിത്സയ്ക്കുമായിട്ടാണ് ലിജിത്ത് ഗൾഫിൽനിന്നുംഎത്തിയത് .കുറഞ്ഞ ദിവസത്തെ ലീവിനാണു് വന്നത്. 30ന് മടങ്ങി പോകേണ്ടതായിരുന്നു കമ്പനി ഒരു മാസം കൂടി നീട്ടി കൊടുത്തത് അത് അദ്ദേഹത്തിന് യാത്ര മുടങ്ങാൻ കാരണമായി മാർച്ച് മാസത്തിൽ കൊറോണ വന്നതിനെ തുടർന്ന് പിന്നീട് യാത്ര നിർത്തിവെക്കേണ്ടിവന്നു ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന അദ്ദേഹം തിരിച്ചു പോകണം എന്ന ഉദ്ദേശത്തിലാണ് ഇപ്പോഴുമുള്ളത്. കൊറോണ കാരണമാണ്ഓട്ടോ ഡ്രൈവറായി ഇവിടെ ജോലി ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്.വളരെ സത്യസന്ധമായ രീതിയിൽ ജോലിചെയ്യുന്ന അദ്ദേഹത്തിൻറെ ഈ ഒരു പ്രവൃത്തി മാതൃകാപരമാണ്

