പട്ടികജാതി വികസന വകുപ്പും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി പട്ടികജാതി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് (ഫുഡ് ആന്റ് ബീവറേജസ്, ആറ് മാസം) കോഴ്‌സിലേക്ക് 17നും 35 നും വയസ്സിനും ഇടയിലുളള എസ്.എസ്.എല്‍,സി യോഗ്യത ഉളളവര്‍ക്കും, ബാക്ക് ഓഫീസ് (രണ്ട് മാസം) കോഴ്‌സിലേക്ക് 20 നും 25 നും വയസ്സിനും ഇടയിലുളള ഡിഗ്രി പാസ്സ് ആയവര്‍ക്കും അപേക്ഷിക്കാം. ഒന്നര വര്‍ഷം നീളുന്ന സൗജന്യ ഏവിയേഷന്‍ പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും. ഏവിയേഷന്‍ മേഖലയില്‍ പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏയര്‍ ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര അംഗീകാരമുളള ഐ.എ.ടി.എ എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വ്വീസ് കോഴ്‌സ് സൗജന്യമായി നല്‍കും. അടൂരിലെ ഇന്‍ഹൗസ് ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയാണ് പരിശീലനം നല്‍കുന്നത്. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോട്ടോയും ബയോഡാറ്റയും സഹിതം ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്റ്റഡീസ്, ഗവ. ഐ,ടി.ഐക്ക് സമീപം, പുളിയര്‍മല, കല്‍പ്പറ്റ, വയനാട് എന്ന വിലാസത്തില്‍ സെപ്തംബര്‍ 25 ന് രാവിലെ 10 മണിക്ക് എത്തിച്ചേരണം. ഫോണ്‍ – 0495 2370379 (എസ്.സി.ഡി.ഒ, ഓഫീസ്, കോഴിക്കോട്), 0496 3206062 (ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), 7736147308 (ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് ബാക്ക് ഓഫീസ്), 8075524812 (ഏവിയേഷന്‍).