ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് വിഡിയോയിലാണ് വിവാദ പരാമര്‍ശം. വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സിന്ധു തന്റെ ചാനലില്‍ വിഡിയോ പങ്കുവച്ചത്. അതിനിടെ മകള്‍ ദിയയുടെ വിവാഹത്തേക്കുറിച്ച് ചര്‍ച്ചചെയ്യാനായി ഒന്നിച്ചിരിക്കുന്നതിനിടെയാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പരിഹസിക്കുന്ന നിലയില്‍ സംസാരിച്ചത്.
‘നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്പോള്‍ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,’- എന്നാണ് പൊട്ടിച്ചിരിയോടെ കൃഷ്ണകുമാര്‍ പറയുന്നത്. ഇതു കേട്ട് ഭാര്യ സിന്ധുവും ചിരിക്കുന്നതു കാണാം. നിങ്ങള്‍ എന്താണ് പറയുന്നത് എന്ന് മനസിലാവുന്നില്ല എന്നായിരുന്നു ഇരുവരുടേയും പൊട്ടിച്ചിരി കേട്ട് ദിയ ചോദിക്കുന്നത്. ഇതിന് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.