സര്‍ക്കാരിന്റെ സുഖദുഃഖങ്ങള്‍ പങ്കിടാന്‍ സിപിഐക്ക് ബാധ്യതയുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മുന്നണിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ മുന്നണിയുടെ പൊതു രാഷ്ട്രീയം എല്ലാവരും അംഗീകരിക്കണം.നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും ഒരുപോലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.നേട്ടങ്ങൾ ഉണ്ടാകുമ്പോൾ സിപിഐ യുടെ നേട്ടമായും.കോട്ടമുണ്ടാകുമ്പോൾ ഞങ്ങളുടേതല്ല എന്ന നയം സിപിഐക്കില്ലെന്നും കാനം പറഞ്ഞു.ഇടതുമുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടി എന്ന നിലയില്‍ എല്‍ഡിഎഫിന്റെ പരിപാടികളും പ്രവര്‍ത്തനങ്ങളും തീരുമാനിക്കുന്നതില്‍ തങ്ങളുടെതായ പങ്കുവഹിച്ച പാര്‍ട്ടിയാണ് സിപിഎം. മുന്നണി രൂപികരിച്ചതിന് പിന്നാലെ, ഇക്കാലമത്രയും രണ്ടുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കങ്ങളൊന്നും എല്‍ഡിഎഫ് എന്ന രാഷ്ട്രീയ സത്വത്തെ ബാധിച്ചില്ല. ഒരു മുന്നണിക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ മുന്നണിയുടെ പൊതുരാഷ്ട്രീയം അത് നാം കൂടി അംഗീകരിച്ച് നടപ്പിലാക്കേണ്ട ബാധ്യത നമുക്ക് കൂടിയുണ്ട് കാനം പറഞ്ഞു.
ലോകായുക്ത ഭേദഗതി ബില്ലില്‍ പിണറായി വിജയന്‍റെ സമ്മര്‍ദ്ദത്തിന് സിപിഐ വഴങ്ങിയെന്ന ആക്ഷേപങ്ങള്‍ക്കും പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി പറയവേയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം