ന്യൂദല്‍ഹി: ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖും കശ്മീർ വിഷയവും ഉൾപ്പെടുത്തിയ പ്രസംഗത്തിൽ ഭാരതത്തിന്റെ നേട്ടത്തെ കുറിച്ച് സംസാരിച്ചു. താന്‍ എല്ലാ രാഷ്ട്രീയക്കാരെപ്പോലെയല്ലെന്നും പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു .
ഇന്ത്യ ഇപ്പോള്‍ മുന്നേറുകയാണെന്നും, ഞങ്ങള്‍ക്ക് ലഭിച്ച ജനവിധി ഒരു സര്‍ക്കാരിനെ നയിക്കാന്‍ മാത്രമല്ല പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ കൂടിയുള്ള അവസരമാണെന്നും പ്രധാന മന്ത്രി പറഞ്ഞു.തന്റെ സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചു. ആ സ്ത്രീകളുടെ അനുഗ്രഹം ഇന്ത്യയ്ക്ക് ഏറെക്കാലം ഗുണം ചെയ്യും. മുത്തലാഖ് ഉള്‍പ്പടെ നിരവധി പ്രധാന തീരുമാനങ്ങളാണ് സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ നടപ്പിലാക്കാന്‍ സാധിച്ചത്.
ഒപ്പം ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ദൃഢവും സൗഹൃദപരവുമാണെന്ന് അദ്ദേഹം പറഞ്ഞു