ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട് ധനമന്ത്രി. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. ബജറ്റിൽ, സ്ത്രീകൾ, കർഷകർ,യുവജനങ്ങൾ എന്നിവർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നതായി ധനമന്ത്രി പറഞ്ഞു.ബജറ്റ് ഒറ്റനോട്ടത്തിൽ * വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി. ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകി പ്രഖ്യാപനം* കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും* ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു. * രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണം* കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും.* * ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും.* പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. * പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോഡുകളാണ് ഇതിൽ നിര്‍മ്മിക്കുക. 25,000 ഗ്രാമീണ മേഖലകളിൽ റോഡുകൾ നിര്‍മ്മിക്കും.* ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.* നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റിലൈസ് ചെയ്യും.* വികസിത നഗരങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു* 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും* ജി എസ് ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു. സാധാരണക്കാരൻ്റെ നികുതിഭാരം കുറച്ചു* കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും* കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കും. ക്യാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി* പഴയ പെൻഷൻ പദ്ധതിയിൽ മാറ്റമില്ല. പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു* മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. മൊബെൽ ഫോണിൻ്റെയും ചാര്‍ജറിന്‍റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും* സ്വര്‍ണം, വെള്ളി വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.* ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും* പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും* സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില * കുറയ്ക്കും.* ആദായനികുതി ആക്ട് പുനപരിശോധിക്കും* കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും* ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല* സ്റ്റാർട്ടപ്പുകൾക്ക് വൻ നേട്ടം. സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ ടാക്സ് എല്ലാ വിഭാഗത്തിലും ഒഴിവാക്കി.* ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്.* വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു* മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തിൽ നിന്ന് 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി.ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തിൽ 17,500 രൂപ വരെ സമ്പാദിക്കാം.* എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി* കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി* തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ* സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ* 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം* ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ* പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം* കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും. * മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ രഹിത ഇ- വൗച്ചറുകൾ അനുവദിക്കും.*ബിഹാറിൽ പുതിയ വിമാനത്താവളം* ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപ ലഭ്യമാക്കും. ബിഹാറിനും ധനസഹായം* ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.* ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായം* ബിഹാറിൽ മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം* ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം* ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനം* എംഎസ്എംഇകൾക്ക് പ്രത്യേക പരിഗണന നല്‍കും. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും.* വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി* ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം* മുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി* 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.* രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍. 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും.* നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിര്‍മ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക.