ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയിലെ ആദ്യ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. പതിനൊന്നുമണിയോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്.പാവപ്പെട്ടവര്‍,ചെറുപ്പക്കാര്‍,വനിതകള്‍,കര്‍ഷകര്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ബജറ്റ്.പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ യോജന അഞ്ച് വര്‍ഷത്തേക്ക് കൂടെ നീട്ടി. ഇന്ത്യന്‍ സാമ്പത്തിക രംഗം വളര്‍ച്ചയിലെന്ന് ധനമന്ത്രി പറഞ്ഞു.രാജ്യം വെല്ലുവിളികളെ അതിജീവിച്ചു.സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പരിഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ മേഖലയിലും അധിക തൊഴില്‍ നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പദ്ധതി. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക നടപടി. 20 ലക്ഷ്യം യുവാക്കള്‍ക്ക് പരിശീലനം നല്‍കും. വിദ്യാഭ്യാസ ലോണിന് വായ്പയ്ക്ക് യോഗ്യതയില്ലാത്തവര്‍ക്കും സഹായം നല്‍കും. 5 വര്‍ഷം കൊണ്ട് 20 ലക്ഷം ചെറുപ്പക്കാര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ഗവേഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.
ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടി ഒരു ലക്ഷം കോടിയിലേറെ തുകയുടെ പദ്ധതികളാണ് കേന്ദ്രത്തില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എയിംസും 24,000 കോടിയുടെ സാമ്പത്തിക പാക്കേജുമടക്കം ബജറ്റില്‍ കേരളത്തിനും വലിയ പ്രതീക്ഷയുണ്ട്. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ ഉതകുന്ന രണ്ടു വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.